Activate your premium subscription today
ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് മലപ്പുറം∙അസാപ് കേരളയുടെ നേതൃത്വത്തിൽ, കോട്ടയ്ക്കൽ ഫാറൂഖ് കോളജുമായി സഹകരിച്ച് ‘ജനറൽ ഫിറ്റ്നസ് ട്രെയിനർ’ കോഴ്സ് നടത്തുന്നു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് മേയ്, ജൂൺ മാസങ്ങളിലായി കോട്ടയ്ക്കൽ ഫാറൂഖ് കോളജിലാണ്. പ്ലസ് ടു ആണ് യോഗ്യത. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്
വെട്ടത്തൂർ (മലപ്പുറം) ∙ പച്ചക്കറി കടയിൽനിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകൾ, 3 തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയാണ് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽനിന്നുമാണ് കണ്ടെത്തിയത്. വെട്ടത്തൂർ ജംക്ഷനിലെ കടയിൽ പൊലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്.
മലപ്പുറം∙ വഖഫ് ബിൽ പാർലമെന്റിൽ പാസായാലും കോടതിയിൽ നേരിടുമെന്ന് മുസ്ലിം ലീഗ്. ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നിയമമാണിതെന്നും വഖഫ് സ്വത്തുക്കൾ ഊടുവഴിയിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ പറഞ്ഞു.
നിലമ്പൂർ ∙ കരിമ്പുഴ വന്യജീവി സങ്കേതത്തിൽ നടത്തിയ ജന്തുജാല കണക്കെടുപ്പിൽ 63 ഇനം ജീവികളെ അധികമായി കണ്ടെത്തി. 41 ഇനം തുമ്പികൾ, 6 ഇനം ചിത്രശലഭങ്ങൾ, 16 തരം പക്ഷികൾ എന്നിവയുടെ സാന്നിധ്യമാണ് പുതിയതായി തിരിച്ചറിഞ്ഞത്. 141 ഇനം നിശാശലഭങ്ങൾ, 4 ഇനം ചീവീടുകൾ, 38 ഇനം ഉറുമ്പുകൾ, 5 ഇനം ഈച്ചകൾ, 4 ഇനം മീനുകൾ
ബെംഗളൂരു ∙ ഗുണ്ടൽപേട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ച്, മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു. പരുക്കേറ്റ 13 പേരിൽ 3 കുട്ടികളുടെ നില ഗുരുതരമാണ്.കാർ യാത്രികരായ മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ മുക്കണ്ണൻ അബ്ദുൽ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24), മുസ്കാനുൽ ഫിർദൗസ് (21) എന്നിവരാണു
കൊണ്ടോട്ടി∙ പെരുന്നാൾ പിറ്റേന്നു കുടുംബമൊന്നിച്ചു മൈസൂരുവിലേക്കു നടത്തിയ സന്തോഷയാത്രയ്ക്കിടെ അപകടം. രണ്ടു പേർ മരിച്ച സംഭവം നാട്ടുകാരെയും ബന്ധുക്കളെയും സങ്കടക്കടലിലാക്കി. മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24), മുസ്കാനുൽ ഫിർദൗസ് (21) എന്നിവരാണു
എടക്കര ∙ പെരുന്നാൾ ആഘോഷത്തിന് ചുരംകയറിയ സഞ്ചാരികളുടെ വാഹനങ്ങൾക്ക് നാടുകാണി ചെക്പോസ്റ്റ് കടക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്. 4 കിലോമീറ്റർ ദൂരം കടക്കാൻ നാലു മണിക്കൂർ സമയമാണെടുത്തത്.രണ്ടാം പെരുന്നാൾ ദിവസമായ ഇന്നലെ രാവിലെ മുതൽ ചുരം വഴി തമിഴ്നാട്ടിലേക്ക് വാഹനങ്ങളുടെ ഒഴുക്കായിരുന്നു. 9 മണിയായതോടെ
തിരൂർ ∙ പിന്നെയുമെത്തുന്ന തിരകൾ പോലെ പെരുന്നാളാഘോഷം തുടർന്നു കൊണ്ടിരിക്കുകയാണ്. കടലോരങ്ങളിൽ പെരുന്നാൾ ദിവസത്തേക്കാൾ തിരക്കാണ് ഇന്നലെയുണ്ടായത്. കൂട്ടും കുടുംബവുമായി പെരുന്നാളിനും ഇന്നലെയുമായി ബീച്ചുകളിൽ എത്തിയത് ആയിരങ്ങളാണ്. പെരുന്നാൾ ദിവസം സ്വന്തം വീടുകളിൽ നിന്നുള്ളവർ കടൽ കാണാനെത്തിയപ്പോൾ ഇന്നലെ
ഭൂമിയുടെസർവേ നാളെ എടപ്പാൾ ∙ ടൗണിലെ തൃശൂർ റോഡിൽ പെട്രോൾ പമ്പിനോട് ചേർന്ന് അവകാശികൾ ഇല്ലാതെ കിടക്കുന്ന ഭൂമി നാളെ വീണ്ടും അളന്ന് തിട്ടപ്പെടുത്തും. ജില്ലാ ഹെഡ് സർവേയർ മായാദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സർവേ നടത്തുക. സംസ്ഥാനപാത നിർമാണത്തിന്റെ ഭാഗമായുള്ള സർവേയിൽ ആണ്, പെട്രോൾ പമ്പിനോട് ചേർന്ന് അവകാശികൾ
വണ്ടൂർ ∙ അമ്പലപ്പടി ഗവ.മോഡൽ പ്രീ സ്കൂളിന്റെ ചുമരുകളിൽ അക്കങ്ങളും അക്ഷരങ്ങളും ചിത്രങ്ങളായി കുരുന്നുകൾക്കു കൗതുകം പകരുന്നു. ഒപ്പം കാട്ടിലെ ‘കഥാപാത്രങ്ങളുടെ’ ജീവൻ തുടിക്കുന്ന ചിത്രങ്ങളുമുണ്ട്.അമ്പലപ്പടി സാന്ത്വനം വീട്ടിൽ വിജയകുമാറാണ് (40) ഈ ചിത്രങ്ങൾ വരച്ചത്. ഇവിടെ മാത്രമല്ല, മിക്ക ജില്ലകളിലും
എടപ്പാൾ∙ ജലജീവൻ പദ്ധതിക്കായി എടപ്പാൾ ടൗണിലെ തൃശൂർ റോഡിൽ പൊളിച്ചിട്ട ഭാഗം ഇനിയും അറ്റകുറ്റപ്പണി നടത്തിയില്ല. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്.പൊടിശല്യം മൂലം സമീപത്തെ വ്യാപാരികൾ ദുരിതത്തിലാണ്. രാത്രിസമയങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ അപകടത്തിൽപെടുന്നതും
മലപ്പുറം∙ വ്രതശുദ്ധിയുടെ നിറവിൽ നാട് ചെറിയ പെരുന്നാൾ ആഘോഷിച്ചു. പെരുന്നാൾ നമസ്കാരത്തിനായി ഇന്നലെ പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികളുടെ തിരക്കായിരുന്നു. പുലർച്ചെ തന്നെ പള്ളി മിനാരങ്ങളിൽനിന്ന് തക്ബീർ ധ്വനികൾ മുഴങ്ങി. നന്മയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ
കോട്ടയ്ക്കൽ∙ പെരുന്നാൾ ആഘോഷിക്കാൻ ഭക്ഷണമൊരുക്കി കാത്തിരുന്ന മാറാക്കര ഏർക്കരയിലെ കുന്നത്തുംപടിയൻ ഹുസൈന്റെ കുടുംബം ഞെട്ടലോടെയാണ് ആ വിവരമറിഞ്ഞത്. ഹുസൈന്റെയും മകൻ ഹാരിസ് ബാബുവിന്റെയും അപകടമരണം വീട്ടുകാരെയും നാടിനെയും കണ്ണീരിലാഴ്ത്തി.ഇരുവരും പെരുന്നാൾ നമസ്കാരത്തിനായി വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ ഒരിക്കലും
മലപ്പുറം ∙ ഐപിഎലിൽ വീണ്ടും മിന്നും താരമായി വിഘ്നേഷ് പുത്തൂർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 116 റൺസിന് മുംബൈ ഇന്ത്യൻസ് ഓൾ ഔട്ടാക്കിയപ്പോൾ അതിലൊരു വിക്കറ്റെടുത്തത് ഈ പെരിന്തൽമണ്ണക്കാരനാണ്. മത്സരത്തിൽ എട്ടാം ഓവറിലാണു വിഘ്നേഷ് പന്തെറിയാനെത്തുന്നത്. രണ്ട് സിക്സ് അടക്കം 14 റൺസ് വഴങ്ങേണ്ടി വന്നു. എന്നാൽ
അറിയിപ്പ് ∙ കാലിക്കറ്റ് സർവകലാശാലാ വിദൂര പഠനവിഭാഗത്തിൽ അധ്യാപക (കരാർ) നിയമനത്തിന് 2,3 തീയതികളിൽ നടത്താനിരുന്ന വോക്ക് ഇൻ ഇന്റർവ്യൂ മാറ്റി. പുതിയ തീയതി പിന്നീട്.
പെരിന്തൽമണ്ണ∙ ലോകം മുഴുവൻ പെരുന്നാൾ ആഘോഷിക്കുമ്പോൾ ഫുട്ബോൾ താരം അമീർ ഇത്തവണ പെരുന്നാൾ ദിനം പ്രാർഥനയിലൊതുക്കി. വളപുരം കെപി കുളമ്പിൽ കരുപാറക്കൽ അമീർ അബ്ബാസ് ഒട്ടേറെ പ്രാദേശിക ഫുട്ബോൾ ടൂർണമെന്റുകളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. നിലവിൽ സൂപ്പർ സ്റ്റുഡിയോ ഫുട്ബോൾ ടീം കൂട്ടായ്മയുടെ ഭാഗമാണ്.അമീറിന്റെ ഉറ്റ സൗഹൃദമായ
പൊന്നാനി∙ 70 കോടി രൂപ– ജില്ലയിലെ മീൻപിടിത്ത മേഖലയുടെ നട്ടെല്ലായ പൊന്നാനിയിലെ ഫിഷിങ് ഹാർബറിൽ പലപ്പോഴായി വിവിധ പദ്ധതികളുടെ പേരിൽ ചെലവഴിച്ച തുകയുടെ കണക്കാണിത്. ഇത്രയും പണം ചെലവഴിച്ചിട്ടും ഹാർബറിൽ ഇപ്പോഴും അസൗകര്യങ്ങളുടെ നീണ്ട നിരയാണ്. സാങ്കേതികമായും സാമ്പത്തികമായും ഹാർബറിന്റെ നിലവാരം ഉയർന്നില്ല.
മലപ്പുറം∙കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശിനി റജില (30) ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ, ഭർത്താവ് മലപ്പുറം മേൽമുറി അധികാരത്തൊടി അരീപ്പുറവൻ പാറക്കൽ അൻവറിനെ (38) മലപ്പുറം ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.പെരുന്നാൾ വസ്ത്രം എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെ
ഏലംകുളം ∙സമ്പൂർണ മാലിന്യ മുക്ത നവ കേരളമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ഏലംകുളം പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത, വലിച്ചെറിയൽ മുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി സുധീർ ബാബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും ഹരിത കർമസേനയ്ക്ക് അജൈവ മാലിന്യങ്ങൾ
തിരൂർ ∙പെരുന്നാൾ ആഘോഷമാക്കാൻ തയാറെടുക്കുന്ന കുടുംബങ്ങളെ കാത്തിരിക്കുകയാണ് ജില്ലയിലെ തീരങ്ങളും ടൂറിസം കേന്ദ്രങ്ങളും. ഇന്ന് ഉച്ചയോടെ ഇവിടമെല്ലാം വൻ ജനക്കൂട്ടമെത്തും. കടലിനോളം ആസ്വദിക്കാൻ സാധിക്കുന്ന മറ്റൊരിടമില്ലാത്തതാണ് ബീച്ചുകളിലെ തിരക്കിനു കാരണം. ജില്ലയുടെ തീരപ്രദേങ്ങളെല്ലാം അത്രയ്ക്ക് മനോഹരമാണ്.
പെരിന്തൽമണ്ണ∙മലയാളത്തിന്റെ പ്രിയപ്പെട്ട കവി പൂന്താനത്തിന് ജന്മനാടായ കീഴാറ്റൂരിൽ സ്മാരകം ഒരുങ്ങി.പൂന്താനം സ്മാരക സമിതി സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്താണ് ടൂറിസം വകുപ്പിന്റെ കീഴിൽ സംസ്ഥാന സർക്കാർ പൂന്താനം സാംസ്കാരിക നിലയം നിർമിച്ചത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 1.35 കോടി രൂപ ചെലവിൽ
മലപ്പുറം ∙ വ്രതവിശുദ്ധിയുടെ നിറവിൽ ഇന്ന് ഈദുൽ ഫിത്ർ. റമസാൻ 29 പൂർത്തിയായ ഇന്നലെ പൊന്നാനിയിൽ മാസപ്പിറവി കണ്ടതോടെയാണ് ഇന്നു ചെറിയ പെരുന്നാളായിരിക്കുമെന്നു ഖാസിമാർ അറിയിച്ചത്. പാണക്കാട് സാദിഖലി തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയും പൊന്നാനി മഖ്ദൂം
കൊടിഞ്ഞി ∙അപകടങ്ങൾ പതിവായ ചെറുപ്പാറ ജംക്ഷനിൽ റംപിൾ സ്ട്രിപ് സ്ഥാപിച്ചു. അപകടമേഖലയായ ചെറുപ്പാറ അങ്ങാടിയിൽ നന്നമ്പ്ര പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റംപിൾ സ്ട്രിപ് സ്ഥാപിച്ചത്.ചെമ്മാട്– തിരൂർ റോഡിൽ ചെറുപ്പാറ ജംക്ഷനിൽ ചെറുമുക്ക്, പയ്യോളി എന്നീ റോഡുകളും കൂടി
ഒഴിവ് ∙ മാറാക്കര പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവ്. അഭിമുഖം ഏപ്രിൽ 9ന് 11ന്. യോഗാ ക്യാംപ് കോട്ടയ്ക്കൽ ∙ ആയുർവേദ കോളജിൽ 2 മുതൽ 11 വരെ യോഗാ ക്യാംപ് നടത്തുന്നു. 9074882911.
മലപ്പുറം ∙ കോണോംപാറയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഒളവട്ടൂർ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് മലപ്പുറം കോണമ്പാറ സ്വദേശി അൻവർ അറസ്റ്റിലായത്. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
വണ്ടൂർ∙ നിയന്ത്രണംവിട്ട വാൻ മതിലും ഗേറ്റും തകർത്തു വീട്ടുമുറ്റത്തേക്കു പാഞ്ഞുകയറി. ഗേറ്റിനു സമീപവും വീടിന്റെ പൂമുഖത്തും ഉണ്ടായിരുന്ന കുട്ടികൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തിനു വാണിയമ്പലം വൈക്കോലങ്ങാടി പൂനാരി സുഹറയുടെ വീട്ടുമുറ്റത്തേക്കാണു വാൻ പാഞ്ഞുകയറിയത്.വണ്ടൂർ–കാളികാവ് റോഡിൽ പണി നടക്കുകയായിരുന്നു. നിയന്ത്രണംവിട്ട വാൻ, ജോലിക്കാരെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണു വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയതെന്നു
വണ്ടൂർ∙ 2 കിലോഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ഗോപാൽ കുമാർ സഹ്നി (22), ശിവ കുമാർ സഹ്നി (32) എന്നിവരെയാണ് മലപ്പുറം ഡാൻസാഫും വണ്ടൂർ പൊലീസും ചേർന്ന് പിടികൂടിയത്. വിൽപനയ്ക്ക് കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ ദീപക് കുമാർ, നർകോട്ടിക്
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ സിൻഡിക്കറ്റ് അനുവദിച്ച 50 സെന്റിൽ ഫയർ സ്റ്റേഷൻ നിർമിക്കാൻ അനുമതി നൽകാനാകില്ലെന്ന് സർക്കാർ. നിലവിൽ അനുമതി നൽകിയിട്ടുള്ള ഫയർ സ്റ്റേഷനുകൾ സ്ഥാപിച്ച ശേഷം ആവശ്യകതയും മുൻഗണനയും വിലയിരുത്തി പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ തീരുമാനമെന്ന് അഡീഷനൽ ചീഫ്
തേഞ്ഞിപ്പലം ∙ തെരുവുനായയുടെ ആക്രമണത്തിൽ പെരുവള്ളൂർ പഞ്ചായത്തിലെ കാക്കത്തടം, പാത്തിക്കുഴി ഭാഗങ്ങളിലായി 6 പേർക്കു പരുക്ക്. കാക്കത്തടം പുൽക്കാട്ട് ചോലക്കൽ സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസിനെ (6) സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 4 മുറിവുണ്ട്. കാലിലും
എരമംഗലം ∙ വെളിയങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. കുടുംബാരോഗ്യ കേന്ദ്രമായ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്ക് ചികിത്സ കിട്ടാതെ മടങ്ങുകയും ജീവനക്കാർ മോശമായി പെരുമാറുകയും ചെയ്യുന്നു എന്ന് ആരോപിച്ചാണ്
Results 1-30 of 10000