Activate your premium subscription today
Saturday, Apr 5, 2025
മുണ്ടക്കയം. തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 7 സ്ത്രീകൾക്ക് പരുക്ക്. മുണ്ടക്കയം ടൗണിനു സമീപം കിച്ചൻ പാറയിലാണ് സംഭവം. പുതുപ്പറമ്പിൽ ഷീന നജ്മോൻ, മാമ്പറമ്പിൽ അനിതമ്മ വിജയൻ, ആഞ്ഞിലിമൂട്ടിൽ സുബി മനു, ആഞ്ഞിലിമൂട്ടിൽ ജോസിനി മാത്യു, ആഞ്ഞിലിമൂട്ടിൽ സിയാന ഷൈജു, പുത്തൻ പുരയ്ക്കൽ ശോഭ റോയ്, ഇടമ്പാടത്ത് അന്നമ്മ ആന്റണി എന്നിവർക്കാണ് പരുക്കേറ്റത്.
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഏപ്രിൽ 12 മുതൽ മേയ് 2 വരെ നടക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാള് നടത്തിപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ
കോട്ടയം. പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി രവിപിള്ള അത്യാഡംബര വിമാനമായ ജി600 സ്വന്തമാക്കി. 14ന് വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തും. യുഎസിലെ ഡാലസിൽ അത്യാഡംബര വിമാന നിർമാണ കമ്പനിയായ ഗൾഫ് സ്ട്രീം എയ്റോ സ്പേസ് നിർമിച്ച വിമാനത്തിന് 650 കോടിയോളം രൂപയാണ് വില. കഴിഞ്ഞദിവസം വിമാനം ഇറ്റലിയിൽ എത്തിച്ചു. അവിടെയാണ് വിമാനം റജിസ്റ്റർ ചെയ്യുന്നത്. T7 Ravi എന്ന ഇരട്ട എൻജിൻ ജെറ്റ് വിമാനത്തിൽ 16 പേർക്ക് സഞ്ചരിക്കാമെങ്കിലും സൗകര്യാർഥം സീറ്റെണ്ണം 13 ആക്കിയിട്ടുണ്ട്.
മുണ്ടക്കയം ∙ ‘ഇത് എന്റെ അവസാനത്തെ കൃഷിയാണ്, ഇനി വേറെ വല്ല പണിയും നോക്കേണ്ടി വരും’– പെരുമ്പ്രായ് പി.ജെ.ജോസഫ്, മുണ്ടക്കയം വരിക്കാനിയിലെ കൃഷിയിടത്തിൽനിന്ന് ഇങ്ങനെ പറയുമ്പോൾ പ്രധാന കാരണം കാട്ടുപന്നികൾ തന്നെ. ബിസിനസായിരുന്നു ജോസഫിന്. 10 വർഷം മുൻപു കൃഷിയിലേക്ക് തിരിഞ്ഞു. 2 ഏക്കർ പാട്ടത്തിന് എടുത്താണു
ക്രിക്കറ്റ് പരിശീലന ക്യാംപ്:കോട്ടയം ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 7 മുതൽ അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാംപ് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ബിസിസിഐ പരിശീലകരുടെ നേതൃത്വത്തിൽ 8 മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകും. ഫോൺ: 9846327664. മുട്ടക്കോഴിക്കുഞ്ഞ്
കോട്ടയം ∙ പൊലീസിനെ ഭയന്നു വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ച കുറുവ സംഘത്തെക്കണ്ട് അന്തംവിട്ടിരിക്കുകയാണ് ജില്ലയിലെ പൊലീസ്. തേനി കാമാക്ഷിപുരത്തെ വീടുകൾക്കു ചുറ്റും കുറുവ സംഘം സിസിടിവി സ്ഥാപിച്ചത് പൊലീസിന് മനസ്സിലായത് സംഘത്തിലെ ഒരാളെ പിടിക്കാൻ അവിടെ എത്തിയപ്പോഴാണ്. പാലാ രാമപുരത്തു റിട്ട. എസ്ഐയുടെ
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് മൂന്നാം ദിവസം നടന്ന എതിരേൽപ് ഭക്തിസാന്ദ്രം. ശ്രീ മൂല സ്ഥാനമായ കൊച്ചാലും ചുവട്ടിലെ വിശേഷാൽ പൂജകൾക്കു ശേഷം കൊടുങ്ങല്ലൂർ ഭഗവതിയെ ആനപ്പുറത്ത് എഴുന്നള്ളിച്ചു. ഉദയനാപുരം ഹരിയുടെ പ്രമാണത്തിൽ 60ൽ പരം കലാകാരൻമാർ പങ്കെടുത്ത പാണ്ടിമേളവും വ്രതമെടുത്ത് കുത്തു
പാമ്പാടി ∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60–ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ നിന്നു പാമ്പാടി ദയറയിലേക്കു നടന്ന പ്രദക്ഷിണത്തിൽ വിശ്വാസിസമൂഹം പ്രാർഥനാപൂർവം അണിചേർന്നു.60–ാം ഓർമപ്പെരുന്നാളിനെ അനുസ്മരിച്ച് 60 വീതം മരക്കുരിശുകളും പതാകകളുമായി സൺഡേസ്കൂൾ അധ്യാപകരും 60 മെഴുകുതിരികളേന്തി ശുശ്രൂഷകരും പ്രദക്ഷിണത്തിൽ പങ്കുചേർന്നു. വിവിധ മേഖലകളിൽനിന്നെത്തിയ തീർഥാടകരും പ്രദക്ഷിണത്തിൽ പങ്കാളികളായി.
അരുവിത്തുറ∙ ഈശോയുടെ പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്ല്യച്ചൻമല കയറി. വെള്ളിയാഴ്ച രാവിലെ മുതൽ വല്ല്യച്ചൻ മലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വൈകുന്നേരം അഞ്ചിന് മലയടിവാരത്തിൽ പാലാ രൂപത വികാരി ജനറൽ സെബാസ്റ്റ്യൻ വേത്താനത്ത് കുരിശിന്റെ വഴി സന്ദേശം നൽകി. സ്വയം ശൂന്യമാകലിന്റെ അടയാളമായ കുരിശിനെ ജീവിതത്തോട് ചേർത്തുനിർത്തുന്നവരാണ് യഥാർഥ ക്രിസ്ത്യാനികൾ എന്ന് അദ്ദേഹം പറഞ്ഞു. അരുവിത്തുറ ഫൊറോനാ വികാരി വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, അസിസ്റ്റൻറ് വികാരിമാരായ ഫാ അബ്രഹാം കുഴിമുള്ളിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വലിയ നോമ്പ് പാതി പിന്നിട്ടതോടെ അരുവിത്തുറ വല്യച്ഛൻ മലയിൽ തീർഥാടക തിരക്ക് വർധിച്ചിട്ടുണ്ട്. നാൽപതാംവെള്ളി ആചരണത്തിനുള്ള ഒരുക്കങ്ങളും വല്ല്യച്ചൻ മലയിൽ നടന്നു വരികയാണ്.
കുമരകം ∙ കുണ്ടും കുഴിയുമായി കിടന്ന റോഡുകൾ പലതും മോടികൂട്ടി യാത്രക്കാരെ വരവേൽക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ റോഡുകൾ തകർന്നത് വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. കൊഞ്ചുമട–പള്ളിക്കായൽ റോഡ് കൊഞ്ചുമട –പള്ളിക്കായൽ റോഡിന്റെ റീടാറിങ് ജോലി പൂർത്തിയായി.പഞ്ചായത്ത് നസ്രത്ത്
കോട്ടയം ∙ ജില്ലയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം ആരംഭിച്ചു.എസ്എസ്എൽസിക്കുനാലും പ്ലസ്ടുവിന് ആറുംമൂല്യനിർണയ ക്യാംപുകളാണുള്ളത്.കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചുങ്കം സിഎംഎസ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ, ആർപ്പൂക്കര മെഡിക്കൽ കോളജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം തെക്കേനട ഗവ. ഹയർ
കോട്ടയം ∙ മധ്യവേനലവധിയായി. പരീക്ഷ കഴിഞ്ഞ് കുട്ടികൾ കളിയും ചിരിയുമായി കൂടുന്ന കാലം. ജില്ലയിലെ പാർക്കുകളും വിനോദകേന്ദ്രങ്ങളും അറിയാം.തദ്ദേശ സ്ഥാപനങ്ങളെ കൂടാതെ സ്വകാര്യ സംരംഭകരും ആകർഷകമായ സൗകര്യങ്ങൾ ഒരുക്കി കുട്ടികളെ ആകർഷിക്കുന്നു. മിക്കയിടത്തും പ്രവേശനം പാസ് മൂലം. നാഗമ്പടം മുനിസിപ്പൽനെഹ്റു പാർക്ക് ∙
പനയ്ക്കവയൽ (നെത്തല്ലൂർ) ∙ മഴ പെയ്താൽ മതിലിൽ കയറണം; അല്ലെങ്കിൽ ചെളിവെള്ളത്തിലൂടെ നടക്കണം. നെടുംകുന്നം പഞ്ചായത്ത് 15–ാം വാർഡിൽ പനയ്ക്കവയൽ ഭാഗത്തെ 12 വീട്ടുകാരുടെ ദുരിതം ജില്ലാ കലക്ടറുടെ മുൻപിലേക്ക്. ത്രിതല പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത റോഡിന്റെ വശങ്ങളിലെ പുരയിടത്തിൽ മതിൽ
കുമരകം ∙ നെല്ലുസംഭരണത്തിനു മില്ലുകാർക്കു വേണ്ടി ഇടനിലക്കാരായി വരുന്നവരാണ് തങ്ങളെ ചൂഷണം ചെയ്യുന്നതെന്നു കർഷകർ. മില്ലുകാർ ഓരോ പ്രദേശത്തും ഇടനിലക്കാരെ വച്ചാണു നെല്ല് സംഭരണം നടത്തുന്നത്. നെല്ലിന്റെ ഗുണനിലവാരം പരിശോധന, കിഴിവ് എത്രയെന്നു നിശ്ചയിക്കുക, കൈപ്പറ്റ് രസീത് നൽകൽ, സംഭരിക്കുന്ന നെല്ല് എങ്ങനെ
താഴത്തുവടകര ∙ മണിമലയാറിന്റെ കുറുകെ നിർമിക്കുന്ന ചിറക്കൽ പാറ പാലത്തിന്റെ തൂണുകളുടെ നിർമാണം തുടങ്ങി. താഴത്തുവടകര ചിറക്കൽ പാറയിൽ നിർമിക്കുന്ന പാലത്തിന് 20.22 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 17 കോടി രൂപയ്ക്കാണ് അന്തിമ സാങ്കേതിക അനുമതി. തുക തികയാതെ വന്നാൽ ഭരണാനുമതി തുക പൂർണമായും ഉപയോഗിക്കാൻ കഴിയുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് പറഞ്ഞു.
എരുമേലി ∙ കരിങ്കല്ലുമ്മൂഴിക്കു സമീപം പുതിയ ക്വാറി തുടങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പിൽ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശക്തമായ എതിർപ്പ്. എൽആർ വിഭാഗം ഡപ്യൂട്ടി കലക്ടർ കെ.ഉഷ ബിന്ദുമോൾ, തഹസിൽദാർ
കുമരകം ∙ ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം പദ്ധതി ഒടുവിൽ തുറക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണു പദ്ധതി വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്.2024 മാർച്ചിലായിരുന്നു ഉദ്ഘാടനം. പദ്ധതി തുറന്നുകൊടുക്കുന്നതോടെ ഇനി സഞ്ചാരികൾക്കു സായാഹ്നക്കാഴ്ചകൾ കണ്ട് ഫ്ലോട്ടിങ് പാലത്തിലൂടെ നടത്തം, ശുദ്ധജലം
ഏറ്റുമാനൂർ ∙ സ്വന്തം ബൈക്ക് കത്തിച്ച് പിതാവിന്റെ കാർ സ്വന്തമാക്കാൻ ശ്രമിച്ച യുവാവിന്റെ കുബുദ്ധി പൊളിച്ചടുക്കി ഏറ്റുമാനൂർ പൊലീസ്. നീണ്ടൂർ സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ മുപ്പത്തേഴുകാരനാണു സ്വന്തം ബൈക്ക് കത്തിച്ച് പൊലീസിനെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച
ഉഴവൂർ ∙ഒരു നാടിന്റെയാകെ കൂട്ടായ്മ. അതിനൊപ്പം ചേർന്നു ജനപ്രതിനിധികളും പ്രവാസികളും പള്ളിയും. എല്ലാവരും ഒത്തുചേർന്നു പ്രവർത്തിച്ചപ്പോൾ ഉയർന്നത് രാജ്യാന്തര നിലവാരത്തിലുള്ള ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. മുൻ എംഎൽഎ ഇ.ജെ ലൂക്കോസ് എള്ളങ്കിൽ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ 1.25 കോടി രൂപ മുടക്കി ഒഎൽഎൽ ഹയർ
ഇളമ്പള്ളി ∙ നടപ്പാത തടസ്സപ്പെടുത്തി ക്രാഷ് ബാരിയർ സ്ഥാപിച്ചതായി പരാതി. ദേശീയപാത 183ൽ അപകടമേഖലയായ ഇളമ്പള്ളി ജംക്ഷനിലെ വളവിലും മമ്പുഴ വളവിലുമാണു കഴിഞ്ഞ ദിവസം ക്രാഷ് ബാരിയർ സ്ഥാപിച്ചത്.ഇളമ്പള്ളി കവലയിൽ പള്ളിക്കത്തോട് റോഡിൽനിന്ന് ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എത്താനുള്ള കുറുക്കുവഴി
കൊഴുവനാൽ ∙ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 7 റോഡുകളിൽ പുതുതായി സ്ട്രീറ്റ് ലൈൻ വലിക്കുകയും 2റോഡുകളിൽ പുരയിടങ്ങളിലൂടെയുള്ള വൈദ്യുതി ലൈൻ റോഡുകളിലൂടെ ആക്കുകയും ചെയ്തു.ഒരു റോഡിൽ പുതിയതായി
കടുത്തുരുത്തി ∙ എസ്.കെ.വി. (ശ്രീകൃഷ്ണവിലാസം) മാർക്കറ്റ് കെട്ടിടത്തിന്റെ മീൻ വിൽപന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ പ്രധാന തൂണുകൾ പൊട്ടി അകന്ന് അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ പിന്നിടുന്നു. പൊട്ടിയ തൂണുകൾക്ക് ജാക്കി വച്ച് പഞ്ചായത്തധികൃതർ പോയിട്ട് മൂന്നര വർഷം പിന്നിട്ടെങ്കിലും ഇതുവരെ ഒരു നടപടിയും
കാലാവസ്ഥ ∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് ∙ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യത ഇന്ന് ∙മാർച്ച് മാസത്തെ റേഷൻ വിതരണം അവസാനിച്ചതിനാൽ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്ക് ഇന്ന് അവധി. എംഎ, പിജി ഡിപ്ലോമ:അപേക്ഷ 16 വരെ
കോട്ടയം ∙ ‘എല്ലാവർക്കും ആരോഗ്യം’ എന്ന സന്ദേശവുമായി കോട്ടയം സൈക്ലിങ് ക്ലബ് സംഘടിപ്പിക്കുന്ന 50 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലത്തോൺ ഏപ്രിൽ 6ന് രാവിലെ 6ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ വെസ്റ്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ.പ്രശാന്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. സൈക്ലത്തോൺ ചങ്ങനാശ്ശേരിയിൽ എത്തുമ്പോൾ ദീർഘദൂര ഓട്ടത്തിൽ ഒട്ടേറെ അവാർഡുകൾ നേടിയ ഡിക്സൺ സ്കറിയയെ (73) അനുമോദിക്കും. ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ മുഖ്യാതിഥിയാകും.
കോട്ടയം ∙ പുതുപ്പള്ളി റോട്ടറി ക്ലബ്ബും മോട്ടർ വാഹന വകുപ്പും സംയുക്തമായി ഓട്ടോ, ടാക്സി ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമായി ഏകദിന റോഡ് സുരക്ഷ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. കോട്ടയം ജില്ലാ മോട്ടർ വാഹന വകുപ്പ് വെഹിക്കിൾ ഇൻസ്പെക്ടർ റോഷൻ സാമൂവൽ ക്ലാസ് നയിച്ചു. പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് കുര്യൻ പുന്നൂസ് അധ്യക്ഷത വഹിച്ചു. റോട്ടറിയൻ ജിനു കെ. പോൾ, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
കോട്ടയം∙ റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ‘ഉയരെ’ പദ്ധതിയുടെ ഭാഗമായി പുത്തനങ്ങാടി എൽപി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുധി ജബ്ബാർ, കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് വത്സല വേണുഗോപാൽ, അസിസ്റ്റന്റ് ഗവർണർ നവീൻ സണ്ണി അലക്സ്, സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി, മഞ്ജു ജേക്കബ്, മുൻസിപ്പൽ കൗൺസിലർമാരായ ജാൻസി ജേക്കബ്, ടോം കോര എന്നിവർ പങ്കെടുത്തു.
കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളമെന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യ മുക്തമാണെന്ന പ്രഖ്യാപനം നടത്തി. ഇപ്പറഞ്ഞതു വല്ലതും നടന്നതാണോ? കോട്ടയം നഗരം അത്ര വെടിപ്പല്ല കോട്ടയം നഗരസഭയിൽ ഏറ്റവുമധികം മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് കോടിമതയിലെ എംജി റോഡിന്റെ
പാലാ ∙ കിഴതടിയൂർ സഹകരണ ബാങ്കിനു സമീപമുള്ള ഓടയിലെ ഒഴുക്ക് തടസ്സപ്പെട്ടതോടെ മലിനജലം സമീപത്തെ കെട്ടിടങ്ങളുടെ മുൻപിലൂടെ ഒഴുകുന്നു. ജല അതോറിറ്റിയുടെ ജലസംഭരണി കഴുകിയശേഷം ഒഴുക്കിക്കളയുന്ന മലിനജലമാണ് പുത്തൻപള്ളിക്കുന്ന് ഭാഗത്തുനിന്ന് ഓടയിലൂടെ ഒഴുകിയെത്തുന്നത്.ടൗണിലെ ഓടയിലേക്ക് ചേരുന്ന ഭാഗത്ത് ഒഴുക്ക്
എരുമേലി ∙ നഗരത്തിൽ അഗ്നിരക്ഷാ നിലയം ആരംഭിക്കുന്നതിനു സ്ഥലം കണ്ടെത്താൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിളിച്ച സർവകക്ഷിയോഗം. സ്ഥലം കണ്ടെത്തി സ്ഥിരം കെട്ടിടം നിർമിക്കുന്നതിനു മുൻപ് താൽക്കാലികമായി അഗ്നിരക്ഷാ നിലയം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം വാടകയ്ക്ക് എടുക്കാനും
കുമരകം ∙ കൊയ്ത്ത് തുടങ്ങി 3 ദിവസം പിന്നിട്ടിട്ടും മില്ലുകാരെ പാടത്തിന്റെ പരിസരത്തു പോലും കാണാനില്ലെന്നു കർഷകർ. തെക്കേ മൂലേപ്പാടത്തെ കൊയ്ത്തു തുടങ്ങിയെങ്കിലും മില്ലുകാർ വരുന്നതു കാത്തിരിപ്പാണു കർഷകർ. സപ്ലൈകോ മില്ലുകാരെ നിയോഗിച്ചെങ്കിലും വന്നു നോക്കാൻ പോലും അവർ തയാറാകുന്നില്ലെന്നാണു കർഷകരുടെ
Results 1-30 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.