വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)
വാർത്തകൾ (ചർച്ച തുടങ്ങുക) |
നയരൂപീകരണം (ചർച്ച തുടങ്ങുക) |
സാങ്കേതികം (ചർച്ച തുടങ്ങുക) |
നിർദ്ദേശങ്ങൾ (ചർച്ച തുടങ്ങുക) |
സഹായം (ചർച്ച തുടങ്ങുക) |
പലവക (ചർച്ച തുടങ്ങുക) |
ഭാഷാശുദ്ധി
[തിരുത്തുക]വിക്കിപീഡിയയെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന സന്ദർഭത്തിൽ എങ്ങനെ ഒരു ലേഖനം ആരംഭിക്കുന്നുവെന്ന് കാണിക്കാനായി എഴുതിത്തുടങ്ങിയതാണ് ചോക്ക് എന്ന ലേഖനം. പ്രതീക്ഷിച്ചതുപോലെ വൈകാതെ രണ്ട് ഫലകങ്ങൾ വന്നു. ആധികാരികത, വെടിപ്പാക്കൽ എന്നിവയാണ് ഫലകങ്ങൾ.
വെടിപ്പാക്കൽ ഫലകത്തിൽ ഇങ്ങനെ കാണുന്നു: വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ....
ഈ വാക്യഖണ്ഡത്തിൽ എത്ര തെറ്റുകൾ ഉണ്ടെന്ന് കാണുക. 1. സമുച്ചയത്തിന് ശേഷം കോമ ചിഹ്നം ഇടരുത്. ഇടുന്നത് തെറ്റാണ്. ഇംഗ്ലീഷിൽ andന് ശേഷം ആ ചിഹ്നം ഉപയോഗിക്കില്ലല്ലോ. 2. അന്വയപ്പിഴവ്: എത്തിച്ചേരുക എന്നത് ഗുണനിലവാരത്തിലും മാനദണ്ഡത്തിലും എന്നിവയോട് അന്വയിക്കേണ്ടതാണ്. ഗുണനിലവാരത്തോട് അത് അന്വയിക്കാം. പക്ഷെ മാനദണ്ഡത്തിലും എന്നതിനോട് അന്വയിക്കുവാനാവില്ല. അത് തെറ്റാണ്.
കൌതുകകരം, വെടിപ്പായി മലയാളം എഴുതാനറിയാത്തവരാണ് ഈ വെടിപ്പാക്കൽ യജ്ഞത്തിന്റെ ആളുകൾ എന്നതാണ്. ഏറെക്കാലത്തിന് ശേഷമാണ് വിക്കിപീഡിയയിൽ വരുന്നത്. മടുപ്പിക്കുന്ന അനുഭവങ്ങളാണ് ഇതിലേ വരുന്നതിൽ താല്പര്യമില്ലാതാക്കിയത്. ഇത്തരം അർദ്ധസാക്ഷരമലയാളം സഹിക്കുകകൂടി വേണമെന്നാണെങ്കിൽ അതിലും പ്രയാസമാവും.
മംഗലാട്ട് (സംവാദം) 16:06, 20 ഓഗസ്റ്റ് 2017 (UTC)
ഒരു തെറ്റ് മറ്റൊരു തെറ്റിനെ ന്യായീകരിക്കുകയില്ലല്ലോ. ഫലകത്തിലെ തെറ്റ് പഞ്ചായത്തിൽ ചർച്ചക്കിടുകയായിരുന്നില്ലേ ശരിയായ രീതി? തെറ്റുകൾ ചോദ്യം ചെയ്യാനും പരിഹരിക്കാനുമുള്ള വഴികൾ വിക്കിപ്പീഡിയ അടക്കുന്നില്ലല്ലോ. Shajiarikkad (സംവാദം) 15:06, 7 മാർച്ച് 2018 (UTC)
- മംഗലാട്ട് മാഷു പറഞ്ഞതുപോലെ ആധികാരികമായി മാറ്റേണ്ട പലകാര്യങ്ങൾ വിക്കിയിൽ ഉണ്ട്. 15 വർഷങ്ങൾ കഴിയുമ്പോഴേക്കും വിക്കിപീഡിയയ്ക്ക് നല്ലൊരു സ്ഥാനം പൊതുസമൂഹത്തിൽ കിട്ടിയിട്ടുണ്ട്, അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടത് വിക്കിപീഡിയരുടെ കടമ തന്നെയാണ്. നല്ലൊരു നേതൃനിരയുടെ ഗണ്യമായ പരിശ്രമം കൂടിയേ തീരൂ എന്നു തോന്നിയിരുന്നു. - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 15:28, 7 മാർച്ച് 2018 (UTC)
മുകളിൽ ശ്രീ രാജേഷ് ഒടയഞ്ചാൽ രേഖപ്പെടുത്തിയ കാര്യങ്ങളോടു പൂർണ്ണമായും യോജിക്കുന്നു. കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ പ്രശ്നങ്ങളെ മറികടക്കാവുന്നതാണെന്നു തോന്നുന്നു. മാളികവീട് (സംവാദം) 15:35, 7 മാർച്ച് 2018 (UTC)
presenting the project Wikipedia Cultural Diversity Observatory and asking for a vounteer in Malayalam Wikipedia
[തിരുത്തുക]Hello everyone, My name is Marc Miquel and I am a researcher from Barcelona (Universitat Pompeu Fabra). While I was doing my PhD I studied whether an identity-based motivation could be important for editor participation and I analyzed content representing the editors' cultural context in 40 Wikipedia language editions. Few months later, I propose creating the Wikipedia Cultural Diversity Observatory in order to raise awareness on Wikipedia’s current state of cultural diversity, providing datasets, visualizations and statistics, and pointing out solutions to improve intercultural coverage.
I am presenting this project to a grant and I expect that the site becomes a useful tool to help communities create more multicultural encyclopaedias and bridge the content culture gap that exists across language editions (one particular type of systemic bias). For instance, this would help spreading cultural content local to Malayalam Wikipedia into the rest of Wikipedia language editions, and viceversa, make Malayalam Wikipedia much more multicultural. Here is the link of the project proposal: https://meta.wikimedia.org/wiki/Grants:Project/Wikipedia_Cultural_Diversity_Observatory_(WCDO)
I am searching for a volunteer in each language community: I still need one for the Malayalam Wikipedia. If you feel like it, you can contact me at: marcmiquel *at* gmail.com I need a contact in your every community who can (1) check the quality of the cultural context article list I generate to be imported-exported to other language editions, (2) test the interface/data visualizations in their language, and (3) communicate the existance of the tool/site when ready to the language community and especially to those editors involved in projects which could use it or be aligned with it. Communicating it might not be a lot of work, but it will surely have a greater impact if done in native language! :). If you like the project, I'd ask you to endorse it in the page I provided. In any case, I will appreciate any feedback, comments,... Thanks in advance for your time! Best regards, --Marcmiquel (സംവാദം) 14:38, 10 ഒക്ടോബർ 2017 (UTC) Universitat Pompeu Fabra, Barcelona
മലയാളം-തമിഴ് ലേഖനയജ്ഞം തുടങ്ങുന്നത് സംബന്ധിച്ച്
[തിരുത്തുക]മലയാളം-തമിഴ് വിക്കിപീഡിൻസ് കൂട്ടായി ഒരു ലേഖന യജ്ഞം നടത്തിയാലോ.! തമിഴ് വിക്കിപീഡിൻസ് അവരുടെ സന്നദ്ധത WAT2018 പരിശീലന പരിപാടിയിൽ വെച്ച് അറിയിച്ചിരുന്നു. മലയാളത്തിൽ ഉള്ള ലേഖനങ്ങൾ തമിഴ് വിക്കിയിലോട്ടും തമിഴ് വിക്കിയിൽ ഉള്ള ലേഖനങ്ങൾ മലയാളം വിക്കിയിലോട്ടും.
- ലേഖനങ്ങൾ എന്തിനെ കുറിച്ച് ?
- ഇംഗ്ലീഷ് വിക്കിയിലെ വർഗ്ഗങ്ങളുടെ അടിസ്ഥാനത്തിൽ. ഉദാഹരണത്തിന് ഇംഗ്ലീഷിൽ ഉള്ള en:Category:Indian women scientists by state or union territory. ഇതിലെ കുറച്ചു ലേഖനങ്ങൾ മാത്രമാണ് മലയാളത്തിലും/തമിഴിലും ഉള്ളു. ഇതുപോലെ ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റു ആവശ്യമായ മുഴുവൻ വിവരങ്ങളും ലഭ്യമായ ലേഖനങ്ങൾ എഴുത്തുന്നതിന്.
- ലേഖനയജ്ഞം എങ്ങനെ നടത്താം.
- ഒരു പരിശീലന അടിസ്ഥാനത്തിൽ ഒരു മാസം ലേഖനയജ്ഞം. രണ്ട് ഭാഗങ്ങൾ ആയി 30 ദിവസം നീളുന്ന യജ്ഞം നടത്താം എന്നാണ് വിചാരിക്കുന്നത്. ഇതിൽ ആദ്യ 15 ദിവസം ഇംഗ്ലീഷ്/മലയാളം വിക്കിയിലെ ലേഖനങ്ങൾ മെച്ചപ്പെടുത്താൻ/എഴുതുവാൻ അവസരം മലയാള വിക്കി ഉപഭോക്താക്കൾക്കും ഇംഗ്ലീഷ്/തമിഴ് വിക്കിയിലെ ലേഖനങ്ങൾ മെച്ചപ്പെടുത്താൻ/എഴുതുവാൻ അവസരം തമിഴ് ഉപഭോക്താക്കൾക്കും. പിന്നെ ഉള്ള 15 ദിവസം ഇതിലെ മലയാളത്തെ സംബന്ധിച്ച ലേഖനങ്ങൾ തമിഴിലും., തമിഴിലെ സംബന്ധിച്ച ലേഖനങ്ങൾ മലയാളത്തിലും എഴുതാൻ വേണ്ടി ഉപയോഗിക്യം.
- ഉദ്യമത്തിടെ ലക്ഷ്യം.
- ഇന്ത്യയെ സംബന്ധിച്ചുള്ള ലേഖനങ്ങൾ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കാൻ. വിക്കിഡാറ്റായിൽ ഭാഷ കണ്ണികൾ ചേർക്കാം.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. താങ്കളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക. നന്ദി.-ജിനോയ് ടോം ജേക്കബ് (സംവാദം) 12:20, 12 ജൂലൈ 2018 (UTC)
മലയാളം വിക്കിമീഡിയൻ യൂസർ ഗ്രൂപ്പ്
[തിരുത്തുക]മലയാളം വിക്കിമീഡിയൻസ് യൂസർ ഗ്രൂപ്പ് തുടങ്ങാനും അതിന് വിക്കിമീഡിയ ഫൗണ്ടേഷന്റെ അംഗീകാരം നേടിയെടുക്കാനുമുള്ള ഒരു നിർദ്ദേശമാണിത്. ഒരു യൂസർഗ്രൂപ്പ് തുടങ്ങുന്നത് മലയാളം വിക്കിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഒന്നിച്ച് നിറുത്താനും വിവിധ പരിപാടികൾ കൂടുതൽ ആളുകളുടെ പിൻതുണയോടെ സംഘടിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. വിക്കിമീഡിയ ഔദ്യോഗികമായി യൂസർഗ്രൂപ്പുകളെ പിൻതുണയ്ക്കുന്നുണ്ട്. അതിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ. ഇതിനായി ഒരു നിയമവ്യവസ്ഥയുണ്ടാക്കേണ്ടതുണ്ട്. മെറ്റയിലുള്ള പേജ് ഇവിടെ.
യൂസർഗ്രൂപ്പിൽ ചേരാനായി ഇവിടെ ഒപ്പുവയ്ക്കുക.
പ്രശോഭ് ജി. ശ്രീധർ (സംവാദം) 08:42, 26 ഓഗസ്റ്റ് 2018 (UTC)
ചർച്ച
[തിരുത്തുക]സമ്മതം
[തിരുത്തുക]- അനുകൂലിക്കുന്നു രൺജിത്ത് സിജി {Ranjithsiji} ✉ 08:08, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു Malikaveedu (സംവാദം) 08:16, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 14:55, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു ജിനോയ് ടോം ജേക്കബ് (സംവാദം) 08:26, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നുവിജയകുമാർ ബ്ലാത്തൂർ
- അനുകൂലിക്കുന്നു ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:29, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു. Akhiljaxxn (സംവാദം) 09:46, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നുSidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 10:18, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു--അരുൺ സുനിൽ കൊല്ലം (സംവാദം) 11:12, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു--ഡോ.ഫുആദ് (സംവാദം) --Fuadaj (സംവാദം) 14:02, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു--അക്ബറലി{Akbarali} (സംവാദം) 14:39, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു----കണ്ണൻ ഷൺമുഖം (സംവാദം) 16:16, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു--സായി കെ ഷണ്മുഖം (സംവാദം) 16:21, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു Tonynirappathu (സംവാദം) 16:25, 26 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നുനത (സംവാദം) 05:22, 27 ഓഗസ്റ്റ് 2018 (UTC)
- അനുകൂലിക്കുന്നു -- Mujeebcpy (സംവാദം) 18:13, 12 സെപ്റ്റംബർ 2018 (UTC)
N Sanu / എൻ സാനു / एन सानू 04:58, 11 സെപ്റ്റംബർ 2018 (UTC)
- അനുകൂലിക്കുന്നു -- jyothishnp (സംവാദം) 3:08, 13 സെപ്റ്റംബർ 2018 (UTC)
- അനുകൂലിക്കുന്നു -- Ambadyanands (സംവാദം) 10:30, 13 സെപ്റ്റംബർ 2018 (UTC)
- അനുകൂലിക്കുന്നു -- കണ്ണൻ സംവാദം 03:30, 14 സെപ്റ്റംബർ 2018 (UTC)
വിക്കിഡാറ്റ ജന്മദിന പരിപാടികൾ
[തിരുത്തുക]വിക്കിഡാറ്റയുടെ ആറാമത് ജന്മദിനം പ്രമാണിച്ച് തൃശൂർ, എറണാകുളം കേന്ദ്രീകരിച്ച് വിക്കിഡാറ്റ ജന്മദിനാഘോഷവും വിക്കിഡാറ്റ പരിചയപ്പെടുത്തലും എഡിറ്റത്തോണും ആലോചിക്കുന്നു. വിക്കിഡാറ്റ ജന്മദിന പരിപാടിയുടെ ഇവന്റ് പേജ് ഇവിടെ മലയാളം ഇവന്റ് പേജ്
പരിപാടികൾ
[തിരുത്തുക]- ക്യാമ്പസുകളിൽ വിക്കിഡാറ്റ വർൿഷോപ്
- വിക്കിഡാറ്റ പൊതു പരിപാടി
- തൃശൂരിൽ വച്ച് കേക്ക് മുറിച്ച് ജന്മദിനാഘോഷം
-- Mujeebcpy (സംവാദം) 18:11, 12 സെപ്റ്റംബർ 2018 (UTC)
ചർച്ച
[തിരുത്തുക]കൊച്ചിൻ യൂണിവേഴ്സിറ്റി, അങ്കമാലിയിലുള്ള കോളേജുകൾ, തൃശൂരിലുള്ള കോളേജുകൾ, തൃശൂർ നഗരത്തിലെവിടെയെങ്കിലും പൊതുപരിപാടി ഇത്രയാണ് പ്ലാനിലുള്ളത്. ഇതിനോടനുബന്ധിച്ച് ഒരു ഓൺലൈൻ വിക്കിഡാറ്റ എഡിറ്റത്തോണും സംഘടിപ്പിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:42, 13 സെപ്റ്റംബർ 2018 (UTC)
പങ്കെടുക്കുന്നവർ
[തിരുത്തുക]- പരിപാടി സംഘടിപ്പിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} ✉ 02:42, 13 സെപ്റ്റംബർ 2018 (UTC)
- പരിപാടി സംഘടിപ്പിക്കുവാൻ കൂടുന്നു. -- കണ്ണൻ സംവാദം 03:55, 13 സെപ്റ്റംബർ 2018 (UTC)
- പങ്കെടുക്കുന്നു.--Nandukrishna t ajith (സംവാദം) 06:49, 13 സെപ്റ്റംബർ 2018 (UTC)
- പങ്കെടുക്കുന്നു.-- jyothishnp (സംവാദം) 02:58, 13 സെപ്റ്റംബർ 2018 (UTC)
- പരിപാടി സംഘടിപ്പിക്കുവാൻ കൂടുന്നു. -- Ambadyanands (സംവാദം) 10:41, 13 സെപ്റ്റംബർ 2018 (UTC)
അവലംബം കൊടുക്കൽ
[തിരുത്തുക]അവലംബം കൊടുക്കാൻ പറ്റാത്ത ചില വിഷയങ്ങൾ/കാര്യങ്ങൾ കാണുമല്ലോ? അവലംബം വേണം താനും പക്ഷെ കൊടുക്കാനും പറ്റുന്നില്ല ! അപ്പോൾ എന്ത് ചെയ്യണം ?ഉദാ :-
1. പരമ്പരാഗതമായി കിട്ടിയ ചില :-
(എ) പാചകക്കുറിപ്പുകൾ (ബി) ഔഷധക്കൂട്ടുകൾ (സി) ഒറ്റമൂലികൾ (ഡി) കൃഷിരീതികൾ (ഇ) ആയുധ നിർമ്മാണം (എഫ്) മൽസ്യ ബന്ധനം (ജി) നായാട്ട് (എച്ച്) കരകൗശലം (ഐ) സ്ഥലനാമങ്ങൾ (ജെ) വാമൊഴി ആയിക്കിട്ടിയ അറിവുകൾ (കെ) നാടൻ പാട്ടുകൾ
(ൽ) ശാസ്ത്ര നാമമുണ്ടെങ്കിലും പല ദേശങ്ങളിലും രാജ്യങ്ങളിലും പല പേരുകളായി അറിയപ്പെടുന്ന ജീവജാലങ്ങൾ
ഇനിയും ഇക്കാര്യത്തിൽ പല വിഷയങ്ങൾ ഉണ്ടെന്നു ഏവർക്കും ബോധ്യമാണല്ലോ.പ്രസിദ്ധീകരിക്കാത്ത, അച്ചടിക്കാത്ത പലതും അവലംബം കൊടുക്കാനാവാത്ത അവസ്ഥയില്ലേ?
വിഷയം ഒരു സംവാദത്തിനായി പോസ്റ്റ് ചെയ്യുന്നു..(Anjuravi (സംവാദം) 01:0 12 ]©Anjuravi (സംവാദം)£ ചേട്ടന്മാർക്കും ചേച്ചിമാർക്കും നന്ദി (Anjuravi (സംവാദം) 22:39, 12 ഒക്ടോബർ 2018 (UTC))
- ഉപയോക്താവ്: അഞ്ജു രവി താങ്കൾ ഈ താൾ സന്ദർശിച്ചാൽ മുകളിലത്തെ സംശയങ്ങൾക്ക് നിവാരണം ഉണ്ടാകുമെന്ന് കരുതുന്നു--അജിത്ത്.എം.എസ് (സംവാദം) 23:46, 13 ഒക്ടോബർ 2018 (UTC)
- പരമ്പരാഗതമായി കിട്ടിയ അറിവുകൾക്ക് വാ മൊഴി അവലംബം നൽകാം. ഇതു നോക്കൂ - Oral citations, ഡപ്പകളി--Fotokannan (സംവാദം) 01:48, 14 ഒക്ടോബർ 2018 (UTC)
Ajith MS നും Fotokannan ഉം നന്ദി!! (Anjuravi (സംവാദം) 05:41, 15 ഒക്ടോബർ 2018 (UTC))
താളുകൾ മായ്ച്ചുകളയലും ലയിപ്പിക്കലും
[തിരുത്തുക]"ഇന്ത്യയിലെ യുനെസ്കോ പൈതൃക കേന്ദ്ര" ത്തിൽ പ്രതിപാദിച്ചിട്ടുള്ള പല സ്ഥലങ്ങളും നിർമ്മിതികളും ml വിക്കിയിൽ ഇപ്പോൾത്തന്നെ ഉള്ളവയാണെന്ന് കാണുന്നു. ഇക്കാരണം കൊണ്ട് ചിലർ ഇതിലെ പല താളുകളും മായ്ച്ചുകളഞ്ഞു ഇപ്പോൾ അതേ വിഷയത്തിൽ നിലവിലുള്ള മറ്റു താളുകളിലേക്ക് ലയിപ്പിക്കാൻ നിർബ്ബന്ധിതരാകുന്നു. തൽഫലമായി പൈതൃകങ്ങളുടെ പേരുകൾ ശൂന്യമായി(ചുവപ്പു നിറത്തിൽ)കാണപ്പെടുന്നു. ഇതിനെ മറികടക്കാൻ പൈതൃകങ്ങളുടെ പേരും സംസ്ഥാനവും പട്ടികയിലേക്ക് ചേർക്കപ്പെട്ട വർഷവും മാത്രം ഈ താളിൽ കൊടുക്കുന്നതല്ലേ നല്ലത് ?
പിന്നെ ലോകപൈതൃകങ്ങളുടെ താളിൽ ലേഖനത്തിനേക്കാൾ എത്രയോ വലിപ്പമുള്ള (100-ൽ അധികം) അവലംബങ്ങൾ അവസാനം കൊടുത്തിരിക്കുന്നു ! വിഷയം ഒരു സംവാദത്തിനും നയരൂപീകരണത്തിനുമായി post ചെയ്യുന്നു.(Anjuravi (സംവാദം) 06:21, 24 ഒക്ടോബർ 2018 (UTC))
- @Anjuravi, എന്റെ അഭിപ്രായത്തിൽ ഇപ്പോൾ ആ ലേഖനത്തിൽ ഉള്ളതുപോലെ കൊടുക്കുന്നതാ നല്ലത്. എന്റെ അറിവിൽ ആ പട്ടിക അടങ്ങിയിട്ടുള്ള ലേഖനത്തിൽ ഒരു പൈതൃക സ്ഥലത്തെ കുറിച്ചുള്ള പല കാര്യങ്ങളും കൊടുത്തിട്ടുണ്ട്. എന്നാൽ അവയൊന്നും ആ ലേഖനത്തെ കുറിച്ച് പൂർണമായി ഉള്ളവയല്ല. ഉദാഹരണത്തിന് പശ്ചിമഘട്ടം എന്ന ലേഖനം നോക്കിയാൽ മതിയാവും. ഇനി താങ്കൾ പറഞ്ഞതുപോലെ ലേഖനങ്ങൾ ലയിപ്പിച്ചിട്ടുണ്ടെങ്കിൽ ആ തിരുത്തൽ ഒഴിവാക്കേണ്ടി വരും എന്ന് തോനുന്നു.Adithyak1997 (സംവാദം) 16:57, 26 ഒക്ടോബർ 2018 (UTC)
.
ട്രാൻസ്ലേഷൻ ടൂളിലെ ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന വികലമായ വാചകഘടനയുള്ള താളുകൾ വൃത്തിയാക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച് വിവരം ചേർത്തു.
[തിരുത്തുക]ട്രാൻസ്ലേഷൻ ടൂളിൽ ഗൂഗിൾ ട്രാൻസ്ലേറ്റ് ഇപ്പോൾ ലഭ്യമായിരിക്കുന്നു. ഇതുപയോഗിച്ച് എത്ര വലിയ ലേഖനവും വേഗത്തിൽ മലയാളത്തിലേക്ക് മാറ്റാവുന്നതാണ്. എന്നാൽ ഈ മൊഴിമാറ്റത്തിന് ഗുരുതരമായ വളരെയധികം പ്രശ്നങ്ങളുള്ളതുകൊണ്ട് ഒരു നല്ല തിരുത്തലും പുനർവായനയും ആവശ്യമാണ്. എന്നാൽ ഇവചെയ്യാതെ സൃഷ്ടിക്കുന്ന വികലമായ ലേഖനങ്ങൾ വൃത്തിയാക്കാൻ വളരെ സമയം ആവശ്യമാണ്. അതുകൊണ്ട് ഇവ വൃത്തിയാക്കാനും നീക്കം ചെയ്യാനും ഒരു പദ്ധതിയോ നയമോ ആവശ്യമാണെന്ന് തോന്നുന്നു. ഈ വിഷയത്തിൽ വളരെ വേഗം തീരുമാനമെടുക്കേണ്ടതുള്ളതുകൊണ്ട് ഒരു ചർച്ച തുടങ്ങിവയ്ക്കുന്നു. അഭിപ്രായങ്ങൾ പറയുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 13:24, 12 ജനുവരി 2019 (UTC)
- ഗൂഗിൾ ട്രാൻസ്ലേഷൻ ടൂൾ ഉപയോഗിച്ച് രചിക്കപ്പെടുന്ന നെടുങ്കൻ ലേഖനങ്ങൾ പ്രധാനമായി വിജ്ഞാനകോശത്തെക്കുറിച്ചു വായനക്കാരിൽ അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ. പലപ്പോഴും വലിയ താളുകൾ ട്രാൻസ്ലേറ്റ് ? ചെയ്യുന്ന രചയിതാവ് പലപ്പോഴും ഇതിലേയ്ക്കു പിന്നീടു തിരിഞ്ഞുനോക്കുന്നതായിപ്പോലും കാണുന്നില്ല. ഇതു മുഴുവൻ തിരുത്തിയെഴുതുകയെന്നത് മറ്റു വിക്കിഉപയോക്താക്കൾക്ക് അതീവ ദുഷ്കരമായിരിക്കുന്നതാണ്. ചെറിയ താളുകൾ ഏതുവിധമെങ്കിലും ശരിയാക്കാമെന്നു വച്ചാലും വലിയ താളുകൾ കൈകാര്യം ചെയ്യാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നതുകൂടാതെ സമയവും ദുർവ്യയം ചെയ്യേണ്ടിവരുന്നു. ഭാഷക്കു തീർത്തും അനുയോജ്യമല്ലാത്ത വാചകഘടനയും അവിടെയുമിവിടെയുമായി ചിതറിക്കിടക്കുന്ന വിഡ്ഢിത്തം നിറഞ്ഞ വാചകങ്ങളുമായി ഇവ വിക്കിയിൽ നിലനിറുത്തേണ്ടതുണ്ടോ എന്നതിനേക്കുറിച്ച് ഒരു പുനരാലോചന നടത്തേണ്ടതാണ്. പൊതുസമൂഹത്തിനു ഉപകാരപ്പെടാത്ത ഇവ വിക്കിയിൽ താളുകളുടെ എണ്ണം കൂട്ടുവാൻ മാത്രമേ ഉപകരിക്കൂ.
ചെറിയ താളുകളെ മാറ്റി നിറുത്തി, ഇത്തരം വലിയ താളുകളിൽ നിശ്ചിതസമയത്തിനുള്ളിൽ മാറ്റം വരുത്തുന്നില്ലായെങ്കിൽ അവ നിർമ്മാർജ്ജനം ചെയ്യുന്നതിനേക്കുറിച്ചും ആലോചിക്കാവുന്നതാണ്.
ആരെങ്കിലുമൊക്കെ ഒന്ന് അഭിപ്രായം പറയൂ.... Malikaveedu (സംവാദം) 13:17, 16 ജനുവരി 2019 (UTC)
വർഗ്ഗം:Pages with unreviewed translations ഇപ്പൊഴേ ഉണ്ട് -- റസിമാൻ ടി വി 13:24, 16 ജനുവരി 2019 (UTC)
- ഞാൻ തുടങ്ങിയ രണ്ട് പേജുകൾ, മൃണാളിനി മുഖർജി, നീലിമ ഷേഖ് ഈ ലിസ്റ്റിലുണ്ട്. ഗൂഗിൾ ട്രാൻസ്‌ലേറ്റർ ആ പേജുകളിൽ ഉപയോഗിച്ചിട്ടില്ല. ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്തിനെന്ന് മനസിലാവുന്നില്ല. --കണ്ണൻഷൺമുഖം (സംവാദം) 14:39, 11 മാർച്ച് 2019 (UTC)
- ഈയിടെ പരിഭാഷാ വിക്കിയിലും വളരെ വികലമായ യാന്ത്രികപരിഭാഷ കണ്ടിരുന്നു. അങ്ങനെയുള്ള അർത്ഥമില്ലാത്ത വാക്കിന്റെ കൂട്ടങ്ങൾ വെറുതേ സൃഷ്ടിച്ച് വെച്ചാൽ അതുകൊണ്ട് ഒരുപയോഗവുമില്ല. പരിഭാഷാ സോഫ്റ്റ്‌വേറിൽ ആർട്ടിഫിഷ്യൽ ലേണിങ് പ്രക്രിയ നടക്കാനും, ഭാവി പരിഭാഷകൾ നന്നായി വരാനും അവ തിരുത്തി മെച്ചപ്പെടുത്തണം എന്നാണ് തോന്നുന്നത്.--പ്രവീൺ:സംവാദം 02:04, 12 മാർച്ച് 2019 (UTC)
- ചർച്ചയിൽ ഒരു കരടവതരിപ്പിച്ച് തുടങ്ങിയാൽ കുറേക്കുടി സജീവമാക്കാനയേക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:50, 24 ജൂൺ 2019 (UTC)
ഇറക്കുമതി അപേക്ഷ
[തിരുത്തുക]ആരെങ്കിലും ഇതും ഇതിനു ചുവട്ടിലുള്ളതുമായ കാര്യങ്ങൾ ഒന്നു മലയാളത്തിലേക്ക് ഇറക്കുമതി ചെയ്താൽ നന്നായിരുന്നു.--Vinayaraj (സംവാദം) 04:39, 13 ജനുവരി 2019 (UTC)
17-ാം ലോകസഭ
[തിരുത്തുക]പതിനേഴാമത് ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണല്ലോ. ആയതിനാൽ ഒന്നാം ലോകസഭമുതൽ ഇപ്പോൾ കാലാവധി തീരാൻ പോകുന്ന പതിനാറാമത് ലോകസഭ വരെയുള്ള ലോകസഭ മണ്ഡലങ്ങൾ, അംഗങ്ങൾ എന്നിവരെ വിക്കിയിൽ എത്തിക്കാൻ കഴിയുന്ന ഒരു പദ്ധതി മുന്നോട്ടു വയ്ക്കുകയാണ്. ഒന്നാം ലോകസഭമുതലുള്ള മിക്കവാറും അംഗങ്ങളെക്കുറിച്ചുള്ള താളുകൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉണ്ടാകാം. അവ തർജ്ജുമ ചെയ്യാവുന്നതാണ്. ആദ്യം മുതൽക്കുള്ള ലോകസഭ മണ്ഡലങ്ങളെയും ഉൾപ്പെടുത്തേണ്ടതുണ്ട്. താത്പര്യമുള്ളവർ പങ്കെടുക്കുമല്ലൊ..! --സുഗീഷ് (സംവാദം) 19:25, 25 ജനുവരി 2019 (UTC)
Fuad~~
വിക്കിപീഡിയ ഓൺലൈൻ പരിശീലനം - ആഗസ്റ്റ് 2020
[തിരുത്തുക]വിക്കിമീഡിയ സംരഭങ്ങൾ ജനകീയമാക്കുന്നതിൻറെയും ഈ രംഗത്തെ നവീന സാങ്കേതിക വിദ്യകൾ കൂടുതൽ പരിചയപ്പെടുത്തുന്നതിൻറെയും ഭാഗമായി വിക്കിപീഡിയ പരിശീലന പരിപാടി സംഘടിപ്പിക്കാൻ താൽപ്പര്യപ്പെടുന്നു. ഓഗസ്റ്റ് (2020) മാസത്തിൽ ഓൺലൈൻ പരിശീലന പരിപാടിയാണ് ആലോചിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നവരുടെ സമയവും താൽപ്പര്യവും കണക്കാക്കി പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.അക്ബറലി{Akbarali} (സംവാദം) 18:46, 27 ജൂലൈ 2020 (UTC)
അഭിപ്രായങ്ങൾ
[തിരുത്തുക]പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
[തിരുത്തുക]- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 02:37, 28 ജൂലൈ 2020 (UTC)
- Iamvivekkj (സംവാദം) 03:37, 28 ജൂലൈ 2020 (UTC)
- Meenakshi nandhini (സംവാദം) 03:51, 28 ജൂലൈ 2020 (UTC)
- Ahamedsageerkv (സംവാദം) 04:00, 28 ജൂലൈ 2020 (UTC)
- KG (കിരൺ) 04:05, 28 ജൂലൈ 2020 (UTC)
- Adithyak1997 (സംവാദം) 04:44, 30 ജൂലൈ 2020 (UTC)
പ്രെറ്റി യു.ആർ.എൽ.
[തിരുത്തുക]പ്രെറ്റി യു.ആർ.എൽ. യാന്ത്രികമായി വരുന്ന രീതിയാക്കാൻ പറ്റുവോ? വിക്കിഡാറ്റയിൽ ബന്ധിപ്പിച്ചതെങ്കിലും? യു.ആർ.എൽ. ചെറുതാക്കൽ ഉപകരണം https://w.wiki/4e --റോജി പാലാ (സംവാദം) 06:19, 9 ഒക്ടോബർ 2020 (UTC)
പ്രിയപ്പെട്ടവരേ,
വിക്കിമീഡിയ സംരംഭങ്ങൾ ജനകീയമാക്കുന്നതിൻറെ ഭാഗമായി ഭാഷയിലുള്ള പേരുകൾ (ലേബലുകൾ) വിക്കിഡാറ്റയിൽ ചേർക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഓൺലൈൻ തിരുത്തൽ യജ്ഞമാണ് 10 ലക്ഷം മലയാളം ലേബലുകൾ എന്ന ലേബൽ-എ-തോൺ.
ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം ഒരു വർഷത്തിനുള്ളിൽ വിക്കിഡാറ്റയിൽകുറഞ്ഞത് ശരിയായ 10 ലക്ഷം മലയാളം ലേബലുകൾ ചേർക്കുക എന്നതാണ്. കൂടാതെ നിലവിൽ ഉള്ളവ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യാം. നിലവിൽ 5 ലക്ഷത്തിൽപരം മലയാളം ലേബലുകൾ വിക്കിഡാറ്റയിൽ ഉണ്ട്.
2020 ഒക്ടോബർ 30-ന് ആരംഭിച്ച ഈ ഓൺലൈൻ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി എല്ലാവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പരിപാടിയുടെ വിക്കിഡാറ്റ താൾ സന്ദർശിക്കുകയും പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ പങ്കാളിയാവുകയും ചെയ്യുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.-❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 15:32, 8 ഡിസംബർ 2020 (UTC)
InternetArchiveBot
[തിരുത്തുക]InternetArchiveBot-നെ നമ്മുടെ വിക്കിയിലും എത്തിച്ചാൽ നന്നായിരുന്നു.--ജോസഫ് 💬 18:32, 16 ഡിസംബർ 2020 (UTC)
രാസാദി ഗുണങ്ങൾ
[തിരുത്തുക]പല സസ്യസംബന്ധമായ ലേഖനങ്ങളിലും രാസാദിഗുണങ്ങൾ എന്നൊരു വിഭാഗം കാണം. ഇത് ആ ചെടിയുടെ ആയുർവേദ ഔഷധഗുണവുമായി ബന്ധപ്പെട്ട ഒരു കാര്യമാണെന്നാണ് തോന്നുന്നത്. ഇതിൽ ഉദാഹരണത്തിന് രസം :കടു, തിക്തം, മധുരം - ഗുണം :രൂക്ഷം, ഗുരു - വീര്യം :ഉഷ്ണം - വിപാകം :കടു എന്നെല്ലാം കാണാം. ഈ ഓരോ വാക്കുകളും കണ്ണികളായി മാറ്റി ഓരോന്നിനും അറിവുള്ളവർ ഓരോ ലേഖനങ്ങൾ ഉണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു. ഇതേപ്പറ്റി അറിവില്ലാത്ത ഒരു വായനക്കാരന് ഇതെന്താണെന്ന് യാതൊന്നും മനസ്സിലാവില്ല.--Vinayaraj (സംവാദം) 03:00, 31 ജൂലൈ 2021 (UTC)
Sandbox link
[തിരുത്തുക]Apologies for writing in English. Please feel free to translate my text.
I'm holding a global RFC regarding Sandbox link (example) at Meta: m:Requests for comment/Enable sandbox for all Wikipedias. I was told by User:Lucas Werkmeister that Malayalam Wikipedia as a large project does not have Sandbox link enabled.
- Does Malayalam Wikipedia want the Sandbox link enabled?
If there is consensus for enabling that on Malayalam Wikipedia, I will do that as part of the global settings. But if Malayalam Wikipedia does not want that, I can simply omit the Malayalam Wikipedia from my proposal. No hard feelings at all :) I have personally not found Sandbox links harmful in any way, shape, or form. Thanks 4nn1l2 (സംവാദം) 03:09, 19 ഫെബ്രുവരി 2022 (UTC)
OpenDataDay 2023യുമായി ബന്ധപ്പെട്ട് കേരളത്തിൽ പരിപാടികൾ
[തിരുത്തുക]ഓപ്പൺ ഡാറ്റ ഡെയുമായി ബന്ധപ്പെട്ട് ഈ രംഗത്തെ കമ്മ്യൂണിറ്റികളുടെ സഹകരണത്തോടെ താല്പര്യമുള്ള ഇൻസ്റ്റിറ്റ്യൂഷനുകളുമായി ബന്ധപ്പെട്ടും രണ്ട് വർക്ഷോപ്പുകൾ നടത്താനുള്ള ആലോചനകൾ നടക്കുന്നു. കൂടുതൽ വിശദാംശങ്ങൾ മെറ്റപേജിൽ ലഭ്യമാണ്. Manoj Karingamadathil (Talk) 02:51, 8 മാർച്ച് 2023 (UTC)
പരിപാടികൾ
[തിരുത്തുക]പാലക്കാടും കാസർക്കോടുമായി രണ്ട് ഇവന്റുകൾ ആണ് ആലോചിക്കുന്നത്.
ചർച്ച
[തിരുത്തുക]നിങ്ങളുടെ അഭിപ്രായവും പിന്തുണയും രേഖപ്പെടുത്തുക
പങ്കെടുക്കുന്നവർ
[തിരുത്തുക]വിക്കിമീഡിയ പഠന ശിബിരം
[തിരുത്തുക]2023 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിലെ മലപ്പുറം,കോഴിക്കോട് ജില്ലകളിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിക്കിമീഡിയ പഠന ശിബിരം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.ഇതിൽ നാലെണ്ണം ഡിഗ്രി വിദ്യാർഥികൾക്കും ഒന്ന് അധ്യാപകർക്കും വേണ്ടിയുള്ളതാണ്.പരിപാടിയുടെ വിശദമായ വിവരങ്ങൾ മെറ്റ പേജിൽ ലഭ്യമാണ്. അക്ബറലി{Akbarali} (സംവാദം)
ചർച്ച
[തിരുത്തുക]നിങ്ങളുടെ അഭിപ്രായവും പിന്തുണയും രേഖപ്പെടുത്തുമല്ലോ
വിക്കിയിലെ ഓണാഘോഷം
[തിരുത്തുക]വിക്കിപീഡിയയിലും ഇതര വിക്കിമീഡിയ സംരംഭങ്ങളായ വിക്കിമീഡിയ കോമൺസ്, വിക്കിഡാറ്റ, വിക്കിപാഠശാല തുടങ്ങിയ വിക്കിമീഡിയ പ്രോജക്റ്റുകളിലും ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ ചേർത്തു സാംസ്കാരിക പ്രാധാന്യമുള്ള ഉത്സവത്തിന്റെ സാരാംശം പകർത്താനും ആഘോഷിക്കാനും ഈ വർഷം ഒരു വിക്കി പ്രചാരണം നടത്തുവാൻ ആലോചിക്കുന്നു. കഴിഞ്ഞ വർഷം വിക്കി ഓണത്തെ സ്നേഹിക്കുന്നു എന്ന പേരിൽ ഒരു പൈലറ്റ് പദ്ധതി നടത്തിയിരുന്നു. ഈ വർഷം കൂടുതൽ ബഹുജനപങ്കാളിത്തത്തോടെ ഇത് നടത്തുവാനായി വിക്കിമീഡിയ ഫൗണ്ടേഷന് ഒരു അഭ്യർത്ഥന ഇട്ടിട്ടുണ്ട്. മലയാളം വിക്കി കമ്യൂണിറ്റി അംഗങ്ങളുടെ പിന്തുണയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 06:36, 3 ജൂൺ 2024 (UTC)
മലയാളം വിക്കിപീഡിയ വാർഷികവും വിക്കിമീഡിൻസ് ഓഫ് കേരള യൂസർഗ്രൂപ്പ് വാർഷിക സമ്മേളനവും.
[തിരുത്തുക]വിക്കിഡാറ്റ ജന്മദിനം, മലയാളം വിക്കിപീഡിയ വാർഷികം, വിക്കിമീഡിൻസ് ഓഫ് കേരള യൂസർഗ്രൂപ്പ് വാർഷിക സമ്മേളനം എന്നീ പരിപാടികൾ നടത്തുന്നതിലേക്കായുള്ള സാമ്പത്തിക സമാഹരണം നടത്തുന്നതിനായി വിക്കിമീഡിയ ഫൗണ്ടേഷന് ഒരു അഭ്യർത്ഥന ഇട്ടിട്ടുണ്ട്. മലയാളം വിക്കി കമ്യൂണിറ്റി അംഗങ്ങളുടെ പിന്തുണയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. തുടർ പരിപാടികൾ ആലോചിക്കുന്നതിനും വിജയകരമായി നടപ്പിലാക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} ✉ 04:37, 3 ഓഗസ്റ്റ് 2024 (UTC)
Rapid Grant - Reviving Malayalam Wikisource Community 2024
[തിരുത്തുക]മലയാളം വിക്കിസോഴ്സുമായി ബന്ധപ്പെട്ട്, നിർജ്ജീവമായ കമ്മ്യൂണിറ്റിയെ പുനസംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രൊജക്റ്റ് പ്രൊപ്പോസൽ, ഇത്തവണത്തെ റാപ്പിഡ് ഗ്രാന്റ് സൈക്കിളിൽ സമർപ്പിച്ചിട്ടുണ്ട്. Reviving Malayalam Wikisource Community 2024 (ID: 22764382) ഏറ്റവും ചുരുങ്ങിയ സമയത്തിൽ പെട്ടെന്ന് തയ്യാറാക്കിയതാണ്. നിലവിൽ വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ ഭാഗമായി ഡിജിറ്റൈസേഷൻ പ്രൊജക്റ്റ് ചെയ്തുവരുന്ന ടോണിമാഷും User:Tonynirappathu, വിക്കിഗ്രന്ഥശാല പ്രവർത്തകൻ ആയ ആദിത്യയും User:Adithyak1997 ഈ പദ്ധതിയുമായി ചർച്ച ചെയ്തിരുന്നു. സാധിക്കുകയാണെങ്കിൽ വിക്കിമീഡിയൻസ് ഇൻ റെഡിസൻസ് പ്രോഗ്രാം മാതൃകയിൽ വ്യക്തിപരമായി ആറുമാസം സമയം പാർട്ട് ടൈം ആയി ചിലവഴിക്കണമെന്ന് വിചാരിക്കുന്നു. പദ്ധതിയെ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായവും എന്റോഴ്സ്മെന്റുകളും വിമർശങ്ങളും പ്രതീക്ഷിക്കുന്നു. വിക്കിസോഴ്സിന്റെ പേരിൽ സ്വകാര്യമായി ഗ്രാന്റുകൾ വാങ്ങി പദ്ധതികൾ നടപ്പാക്കുന്നതിനുപകരം അത് കമ്മ്യൂണിറ്റിയെക്കുടി ശക്തിപ്പെടുത്താനുപയോഗിക്കണമെന്ന് തോന്നിയതുകൊണ്ട് കൂടിയാണ് ആരോഗ്യകരമായി നല്ല അവസ്ഥയിലല്ലെങ്കിലും ഈ ശ്രമത്തിനു പിന്നിൽ. നിങ്ങളുടെ പിന്തുണകൾ പ്രതീക്ഷിക്കുന്നു. Manoj Karingamadathil (Talk) 10:50, 3 ഓഗസ്റ്റ് 2024 (UTC)