Jump to content

വിക്കിപീഡിയ:വർഗ്ഗീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Categorization എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
✔ ഈ താൾ വിക്കിപീഡിയയുടെ എഡിറ്റിങ്‍ സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
ഈ താളിന്റെ രത്നച്ചുരുക്കം:
  • വിഷയക്രമമായി വർഗ്ഗീകരിക്കപ്പെട്ട ഉള്ളടക്കങ്ങളിലൂടെ സുഗമമായി സഞ്ചരിക്കുവാൻ വർഗ്ഗങ്ങൾ ഉപയോക്താക്കളെ സഹായിക്കുന്നു.
  • Categories are for defining characteristics, and should be specific, neutral, inclusive and follow certain conventions.

വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ ഒരു പ്രത്യേകതയാണ് വർഗ്ഗീകരണം, ലേഖനങ്ങൾ വർഗ്ഗങ്ങളിൽ ചേർക്കാൻ ഇതു സാധ്യമാക്കുന്നു, ഇതുവഴി വായനക്കാർക്ക് വിഷയസംബന്ധമായ ലേഖനങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കുവാൻ കഴിയുന്നു. വർഗ്ഗങ്ങൾ മറ്റ് വർഗ്ഗങ്ങളുടെ ഉപവർഗ്ഗങ്ങളായി ചേർക്കാനും സാധിക്കുന്നതാണ്, ഇത് ഇത് ബന്ധപ്പെട്ട വിഷയങ്ങളുടെ വൃക്ഷരൂപം ഉണ്ടാകുന്നതിനും അവയിലൂടെ സുഗമമായ സഞ്ചാരം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി വായനക്കാരന് ഒരു വിഷയത്തിലെ ലേഖനങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നോ അവയുടെ തലക്കെട്ട് എന്താണെന്നോ അറിയാതെയും അവ കണ്ടെത്തുന്നതിന് സഹായിക്കുന്നു.

വർഗ്ഗങ്ങളുടെ പ്രവർത്തനം എങ്ങനെയാണ്

[തിരുത്തുക]

തിരുത്താൻ സാധ്യമായ ഏതു താളിലും [[വർഗ്ഗം:നാമം]] എന്നു ചേർക്കുന്നത് ആ താളിനെ നാമം എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തുന്നതിന് കാരണമാകുന്നു. ഇത് ഉള്ളടക്കത്തിൽ എവിടെ ചേർത്താലും താളിനു ഏറ്റവും താഴെയായി വർഗ്ഗങ്ങൾക്കുള്ള പെട്ടിയിൽ അതിനുള്ള കണ്ണി പ്രത്യക്ഷമാകും. "വർഗ്ഗം:നാമം" എന്ന താളിലേക്കായിരിക്കും ഈ കണ്ണി ലക്ഷ്യം വെക്കുന്നത്, ആ താൾ നിലവിലില്ലെങ്കിൽ കണ്ണി ചുവന്ന നിറത്തിൽ കാണപ്പെടും. സാധാരണയായി താളിന്റെ ഉള്ളടക്കത്തിൽ ഏറ്റവും താഴെയായി അപൂർണ്ണ ഫലകങ്ങൾക്കും ഇതരഭാഷ കണ്ണികൾക്കും തൊട്ട് മുകളിലായാണ് ഇവ ചേർക്കുക.

സാധാരണ തിരുത്താവുന്ന താളുകൾ തന്നെയാണ് വർഗ്ഗം താളുകളും (വർഗ്ഗം: എന്ന നേംസ്പേസിലാണ് ഇവയുണ്ടാവുക), പക്ഷെ പ്രത്യേക രീതിയിലാണ് ഇവയുടെ പ്രദർശനം - വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ താളുകളും അതിൽ പട്ടിക രൂപത്തിൽ കാണിച്ചിരിക്കും, വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും താൾ വർഗ്ഗം താളാണെങ്കിൽ അതിനെ ഒരു ഉപവർഗ്ഗമായി പരിഗണിക്കുകയാണ് ചെയ്യുക. അല്ലെങ്കിൽ അതിനെ ഒരു അംഗമായ താൾ ആയി പരിഗണിക്കും; ഇത്തരം അംഗങ്ങളായ താളുകളെ ഉപവർഗ്ഗങ്ങളെ താഴെയായി പ്രദർശിപ്പിച്ചിരിക്കും. വർഗ്ഗത്തിന്റെ താളിലേക്ക് ചേർക്കുന്ന സാധാരണ ടെക്സ്റ്റ് ഉള്ളടക്കങ്ങൾ ഉപവർഗ്ഗങ്ങളുടേയും അംഗതാളുകളുടെയും പട്ടികകൾക്ക് മുകളിലായി പ്രദർശിപ്പിക്കപ്പെടും.

മറ്റ് താളുകളിൽ നിന്ന് വർഗ്ഗം താളിലേക്ക് ഒരു കണ്ണി നൽകണമെങ്കിൽ "വർഗ്ഗം" എന്നതിനു മുൻപ് ഒരു കോളൻ ചേർത്താൽ മതി, ഉദാഹരണത്തിന് [[വർഗ്ഗം:ശാസ്ത്രം]] എന്നു നൽകിയാൽ വർഗ്ഗം:ശാസ്ത്രം എന്ന കണ്ണി ലഭിക്കുന്നതാണ്. ഇത്തരം കണ്ണികൾ ആ താളിനെ വർഗ്ഗത്തിലേക്ക് ചേർക്കുകയില്ല കൂടാതെ അവയെ സാധാരണ വിക്കികണ്ണികളെ പോലെ ഉപയോഗിക്കാവുന്നതാണ്.

വർഗ്ഗ വ്യവസ്ഥ

[തിരുത്തുക]

വിക്കിപീഡിയയിലെ വർഗ്ഗങ്ങളെല്ലാം ചേർന്ന് പരസ്പരം വ്യാപിച്ചു കിടക്കുന്ന വൃക്ഷങ്ങളിലായി വ്യത്യസ്തതലങ്ങളിലായി ക്രമീകരിക്കപ്പെട്ട നിലയിലുള്ള ഒരു ഘടന രൂപം കൊള്ളുന്നു. ഉപവർഗ്ഗങ്ങൾക്ക് ഒന്നിൽകൂടുതൽ മാതൃവർഗ്ഗങ്ങൾ ആവാമെന്നതിനാൽ വിക്കിയിലെ വർഗ്ഗങ്ങളെല്ലാം ചേർന്ന് ഒരു വൃക്ഷം മാത്രമല്ല രൂപം കൊള്ളുക, പരസ്പരം വ്യാപിച്ചുകിടക്കുന്ന വൃക്ഷങ്ങളായാണ് അവ നിലകൊള്ളുക.

അടിസ്ഥാനപരമായ രണ്ട് തരത്തിലുള്ള വർഗ്ഗങ്ങളാണുണ്ടാവുക:

  • വിഷയ വർഗ്ഗങ്ങൾ - ഇവ ഒരു പ്രത്യേക വിഷയത്തിലുള്ള ലേഖനങ്ങളെ ഉൾക്കൊള്ളുന്നു; ഉദാഹരണത്തിന് വർഗ്ഗം:സംഗീതം എന്ന വർഗ്ഗത്തിൽ സം‌ഗീതവുമായി ബന്ധപ്പെട്ട ലേഖനങ്ങളാണുണ്ടാവുക.
  • പട്ടിക വർഗ്ഗങ്ങൾ - ഇവ ഒരു പ്രത്യേക ഗണത്തിൽപ്പെട്ട വിഷയങ്ങളുമായി ബന്ധമുള്ള ലേഖനങ്ങൾ ഉൾക്കൊള്ളുന്നു; ഉദാഹരണത്തിന് വർഗ്ഗം:സംഗീതജ്ഞർ എന്നതിൽ സംഗീതജ്ഞരെപ്പറ്റിയുള്ള ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

താളുകളുടെ വർഗ്ഗീകരണം

[തിരുത്തുക]

വിക്കിപീഡിയയിലെ ഒരോ ലേഖനവും കുറഞ്ഞത് ഒരു വർഗ്ഗത്തിലെങ്കിലും ഉൾപ്പെട്ടിരിക്കണം. അതു പോലെ എല്ലാ വർഗ്ഗങ്ങളും കുറഞ്ഞത് ഒരു മാതൃവർഗ്ഗത്തിലെങ്കിലും ഉൾപ്പെട്ടിരിക്കണം ( വർഗ്ഗം:ഉള്ളടക്കം ഇതിൽ നിന്നൊഴിവാകുന്നു). നാനാർത്ഥം താളുകൾ പ്രത്യേക വർഗ്ഗത്തിലേക്കാണ് ചേർക്കുക (നാനാർത്ഥങ്ങൾ കാണുക); ചിലപ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ തിരിച്ചുവിടൽ താളുകൾ സാധാരണഗതിയിൽ വർഗ്ഗീകരിക്കാറില്ല. വിക്കിപീഡിയയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് നേംസ്പേസുകളിലെ താളുകളുടെയും വർഗ്ഗങ്ങളുടെയും വർഗ്ഗീകരണത്തിന് താഴെയുള്ള പദ്ധതി വർഗ്ഗങ്ങൾ കാണുക.

സാമാന്യമായി ഉൾപ്പെടുത്താമെന്ന് തോന്നുന്ന വർഗ്ഗങ്ങളിലെല്ലാം ഒരു ലേഖനം ഉൾപ്പെടുത്താവുന്നതാണ്, ഈ ഉൾപ്പെടുത്തലുകൾ താഴെ വിവരിച്ചിരിക്കുന്ന നിയമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. ഒരോ വർഗ്ഗങ്ങളിൽ എന്തുകൊണ്ട് ലേഖനം ഉൾപ്പെടുത്തപ്പെട്ടു എന്ന് ലേഖനത്തിലെ ഉള്ളടക്കത്തിൽ നൽകിയ വിവരണങ്ങളിൽ നിന്നും വ്യക്തവുമായിരിക്കണം. വർഗ്ഗത്തിലുൾപ്പെടുത്തുന്നതിന് അവലംബനീയമായ സ്രോതസ്സുകളുടെ അഭാവത്തിലാണ് ഒരു ലേഖനം ഒരു വർഗ്ഗത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കിൽ {{Category unsourced}} എന്ന ഫലകം ഉപയോഗിക്കുക, അതല്ലാതെ വർഗ്ഗത്തിൽ ഉൾപ്പെടുത്തുന്നതിന് പിൻബലമായി തീരുന്നതായ വ്യക്തമായ സൂചനകളൊന്നും ലേഖനത്തിൽ ഇല്ലെങ്കിൽ {{Category relevant?}} എന്ന ഫലകം ഉപയോഗിക്കുക.

സാധാരണഗതിയിൽ ഒരു പുതിയ ലേഖനം നിലവിലുള്ള വർഗ്ഗങ്ങളിൽ ഉൾപ്പെടാവുന്നതായിരിക്കും - സമാനവിഷയങ്ങളിലുള്ള മറ്റു ലേഖനങ്ങളുമായി താരതമ്യപ്പെടുത്തി അനുയോജ്യമായ വർഗ്ഗങ്ങൾ കണ്ടുപിടിക്കാവുന്നതാണ്‌. പുതിയ ഒരു വർഗ്ഗം ആവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, ഏതു തരത്തിലുള്ള വർഗ്ഗങ്ങൾ സൃഷ്ടിക്കണമെന്നത് അറിയുന്നതിനായി താഴെയുള്ള What categories should be created എന്ന ഭാഗം കാണുക. ഒരു ലേഖനം ഏത് വർഗ്ഗത്തിൽ ചേർക്കണമെന്ന് താങ്കൾക്ക് അറിയില്ലായെങ്കിൽ ആ ലേഖനത്തിൽ {{uncategorized}} എന്ന ഫലകം ചേർക്കുക, മറ്റ് എഡിറ്റർമാർ, പ്രത്യേകിച്ച് വർഗ്ഗപരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്ന ഉപയോക്താക്കൾ ലേഖനത്തെ അനുയോജ്യമായ വർഗ്ഗത്തിൽ ചേർത്തുകൊള്ളും.

Categorize articles by characteristics of the topic, not characteristics of the article. A biographical article about a specific person, for example, does not belong in Category:Biography. (For exceptions, see Project categories below.)

An article should never be left with a non-existent (redlinked) category on it. Either the category should be created (most easily by clicking on the red link), or else the link should be removed or changed to a category that does exist.

The order in which categories are placed on a page is not governed by any single rule (for example, it does not need to be alphabetical, although partially alphabetical ordering can sometimes be helpful). Normally the most essential, significant categories appear first. If an article has an eponymous category (see below), then that category should be listed first of all. For example, Category:George Orwell is listed before other categories on the George Orwell page.