Jump to content

ആൻ ഇന്നിസ് ഡാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ ഇന്നിസ് ഡാഗ്
CM
Photo of Dagg standing in a roofless vehicle with her head and shoulders facing the camera
ഡാഗ് 2020-ൽ
ജനനം
ആൻ ക്രിസ്റ്റിൻ ഇന്നിസ്

(1933-01-25) 25 ജനുവരി 1933  (91 വയസ്സ്)
പൗരത്വംകാനഡ
വിദ്യാഭ്യാസം
അറിയപ്പെടുന്നത്Study of wild giraffes and gender bias in academia
ജീവിതപങ്കാളി(കൾ)
Ian Ralph Dagg
(m. 1957; died 1993)
കുട്ടികൾ3
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസുവോളജി, ഫെമിനിസം
സ്ഥാപനങ്ങൾ
പ്രബന്ധംGaits and Their Development in the Infraorder Pecora (1967)
ഡോക്ടർ ബിരുദ ഉപദേശകൻആന്റൺ ഡി വോസ്
വെബ്സൈറ്റ്anneinnisdaggfoundation.org

ആൻ ക്രിസ്റ്റിൻ ഇന്നിസ് ഡാഗ്, CM, (ജനനം; 25 ജനുവരി 1933) ഒരു കനേഡിയൻ സുവോളജിസ്റ്റും ഫെമിനിസ്റ്റും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. വന്യമൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനത്തിലെ മുൻനിരക്കാരനായ ഡാഗ്, വന്യതയിലുള്ള ജിറാഫുകളെക്കുറിച്ച് ആദ്യമായി പഠിച്ചയാളെന്ന ബഹുമതിക്ക് അർഹയാണ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1933 ജനുവരി 25 ന് ഒണ്ടാറിയോയിലെ ടോറോണ്ടോ നഗരത്തിലാണ് ആൻ ക്രിസ്റ്റീൻ ഇന്നിസ് ജനിച്ചത്.[1][2] പിതാവ്, ഹരോൾഡ് ഇന്നിസ്, ടൊറന്റോ സർവകലാശാലയിലെ പൊളിറ്റിക്കൽ ഇക്കണോമി പ്രൊഫസറും അമ്മ മേരി ക്വയിൽ ഇന്നിസ് ചരിത്രപരമായ ചെറുകഥകളുടെയും പുസ്തകങ്ങളുടെയും രചയിതാവായിരുന്നു.[3]

കുട്ടിക്കാലത്ത് ഡാഗ് ബിഷപ്പ് സ്ട്രാച്ചൻ സ്കൂളിൽ പഠനത്തിന് ചേർന്നു.[4] 1955-ൽ ടൊറന്റോ സർവകലാശാലയിൽ നിന്ന് ജീവശാസ്ത്രത്തിൽ ബി.എ. ബിരുദം നേടയ, അവളുടെ അക്കാദമിക് പദവിയ്ക്കുള്ള അംഗീകാരമായി സർവ്വകലാശാലയിൽനിന്ന് ഒരു സ്വർണ്ണ മെഡൽ നേടി.[5] ടൊറന്റോ യൂണിവേഴ്സിറ്റിയിൽ നിന്ന് ജനിതകശാസ്ത്രത്തിൽ അവർ ബിരുദാനന്തര ബിരുദം നേടി. ആഫ്രിക്കയിലെ ഫീൽഡ് ഗവേഷണത്തെത്തുടർന്ന്, ഡാഗ് വാട്ടർലൂ സർവകലാശാലയിൽ മൃഗങ്ങളുടെ പെരുമാറ്റം എന്ന വിഷയത്തിൽ പിഎച്ച്ഡി ആരംഭിക്കുകയും, 1967 ൽ പഠനം പൂർത്തിയാക്കുകയും ചെയ്തു.[6]

അവലംബം

[തിരുത്തുക]
  1. "Anne Innis Dagg fonds". University of Waterloo Library (in ഇംഗ്ലീഷ്). Special Collections & Archives. 15 April 2014. Retrieved 30 March 2018.
  2. "Donald Quayle Innis". Family Search (in ഇംഗ്ലീഷ്). Retrieved 8 November 2019.
  3. "Innis, Mary Quayle fonds". Special Collections & Archives (in ഇംഗ്ലീഷ്). University of Waterloo Library. 17 July 2014. Retrieved 8 December 2017.
  4. Pennington, Bob (11 July 1974). "Woman's urge to see giraffes led her into many adventures". Toronto Star. p. E3.
  5. Ogden, Lesley Evans (5 November 2015). "How a Canadian scientist uncovered the secret lives of giraffes". CBC. Retrieved 30 March 2018.
  6. Jackson, James (22 April 2018). "Pioneering women of science to meet in Kitchener". TheRecord.com (in കനേഡിയൻ ഇംഗ്ലീഷ്). Retrieved 21 November 2018.[പ്രവർത്തിക്കാത്ത കണ്ണി]