ജൂൺ 30
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 30 വർഷത്തിലെ 181 (അധിവർഷത്തിൽ 182)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1651 - പോളണ്ടിന്റെ വിജയത്തോടെ ബെറെസ്റ്റെച്കോ യുദ്ധം അവസാനിച്ചു.
- 1859 - ഫ്രഞ്ച് സാഹസികനായ ചാൾസ് ബ്ലോൺഡിൻ കയറിനു മുകളിലൂടെ നയാഗ്ര വെള്ളച്ചാട്ടം മുറിച്ചു കടന്നു.
- 1905 - വിശിഷ്ട ആപേക്ഷികതയെ അവതരിപ്പിക്കുന്ന ഓൺ ദ് ഇലക്ട്രോഡൈനമിക്സ് ഓഫ് മൂവിങ് ബോഡീസ് എന്ന പ്രബന്ധം ആൽബർട്ട് ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ചു.
- 1960- കോംഗോബെൽജിയത്തിൽ നിന്നും സ്വതന്ത്രമായി.
- 2005- സ്വവർഗ്ഗവിവാഹം സ്പെയിനിൽ അംഗീകൃതമായി.
- 2007- സ്കോട്ട്ലാന്റിലെ ഗ്ലാസ്ഗോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഭീകരർ എന്ന് സംശയിക്കുന്നവർ നടത്തിയ കാർ ബോംബ് സ്ഫോടനം.