Jump to content

ഇന്റർ ടൈറ്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Intertitle in The Birth of a Nation (1915)

ഒരു ഭാഷയിൽ അച്ചടിച്ച് അത് ചിത്രീകരിച്ച് ചലച്ചിത്ര ഛായാഗ്രഹണത്തിൽ അതത് സന്ദർഭങ്ങളിൽ ദൃശ്യങ്ങൾക്കിടയിൽ ഉൾപ്പെടുത്തുന്ന കാർഡുകളെ ഇടശീർഷകങ്ങൾ അഥവാ ഇന്റർടൈറ്റിൽ അല്ലെങ്കിൽ ടൈറ്റിൽ കാർഡു എന്ന് പറയുന്നു.  ഒരു കഥാപാത്രത്തിന്റെ സംഭാഷണം അടങ്ങുന്ന ഇടശീര്ഷകങ്ങളെ "സംഭാഷണ ഇടശീർഷകങ്ങൾ" എന്നും വിശദീകരണങ്ങൾ, വിവരണങ്ങൾ എന്നിവ അടങ്ങുന്ന ഇടശീർഷകങ്ങളെ "വിശദീകരണ ഇടശീർഷകങ്ങൾ"എന്നും പറയുന്നു. .[1]

നിശബ്ധ സിനിമാ കാലഘട്ടം

[തിരുത്തുക]

 ചലച്ചിത്രങ്ങൾ പര്യാപ്തമായ ദൈർഘ്യവും വിശദീകരണ വ്യക്തിത്വവും കൈവരിച്ചപ്പോൾ ശീർഷകങ്ങൾ എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ഇടശീർഷകങ്ങൾ, ചലച്ചിത്രങ്ങളുടെ രംഗങ്ങളും കഥാഗതിയും മനസ്സിലാക്കുവാനുള്ള ഒരു പ്രധാന ഉപകരണം ആയി തീർന്നു.1901 ൽ പുറത്തിറങ്ങിയ ബ്രിട്ടിഷ് സിനിമ ആയ 'സ്ക്രൂജ്, ഓർ മാർലിസ് ഘോസ്റ്റ്. ആണ് സിനിമാ പഠന വിദഗ്ദ്ധ കമിലിയ എലിയട്ട് ഏറ്റവും ആദ്യം പുറത്തിറങ്ങിയ ഇടശീർഷകങ്ങൾ ഉള്ള സിനിമ ആയി രേഖപ്പെടുത്തുന്നത്. [2] 1929 ലെ ആദ്യ അക്കാദമി അവാർഡിൽ ഏറ്റവും മികച്ച ഇടശീർഷക ലേഖനത്തിനുള്ള അവാര്ഡ് ജോസഫ്‌ ഫാൻഹാം കൈപറ്റി. എന്നാൽ, ശബ്ദച്ചലചിത്രങ്ങളുടെ ആഗമനതോടെ, ഇടശീർഷകങ്ങളുടെ പ്രസക്തി നഷ്ടപ്പെടുകയും ഈ വിഭാഗം അവാർഡ് നൽകുന്നത് നിർത്തലാക്കുകയും ചെയ്തു. .[3]

ആധുനിക സിനിമ

[തിരുത്തുക]
  1. Chisholm, Brad (1987).
  2. Elliot, Kamilla.
  3. "Best Title Writing".