Jump to content

അൽമാ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽമാ യുദ്ധം
ക്രീമിയൻ യുദ്ധത്തിന്റെ ഭാഗം

The Coldstream Guards at the Alma, by Richard Caton Woodville
തിയതി20 സെപ്റ്റംബർ 1854
സ്ഥലംഅൽമാ നദി
ഫലംAllied victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഫ്രാൻസ് ഫ്രഞ്ച് എംപയർ
United Kingdom യുണൈറ്റഡ് കിങ്ഡം
ടർക്കി ഓട്ടോമാൻ എംപയർ
റഷ്യ റഷ്യൻ എംപയർ
പടനായകരും മറ്റു നേതാക്കളും
ജാക്വസ് സെന്റ്. അമൗദ്
റാഗ്ലാൻ പ്രഭു
റഷ്യ അലക്സാണ്ടർ മെൻഷികോവ്
ശക്തി
ഫ്രഞ്ച് എംപയർ:
28,000 കാലാൾപ്പട
72 വെടിക്കോപ്പുകൾ
യുണൈറ്റഡ് കിങ്ഡം:
26,000 കാലാൾപ്പട
1,000 കുതിരപ്പട
60 വെടിക്കോപ്പുകൾ
ഓട്ടോമാൻ എംപയർ:
6,000 കാലാൾപ്പട
ആകെ:
60,000 കാലാൾപ്പട
1,000 കുതിരപ്പട
132 വെടിക്കോപ്പുകൾ[1]
റഷ്യൻ എംപയർ
33,000 കാലാൾപ്പട
3,400 കുതിരപ്പട
120 വെടിക്കോപ്പുകൾ
നാശനഷ്ടങ്ങൾ
ഫ്രഞ്ച് : 1,340
ബ്രിട്ടീഷ് : 2,002
ആകെ : 3,342
റഷ്യ : 5,709

മുൻപ് റഷ്യയുടെ ഭാഗമായിരുന്ന ക്രിമിയയുടെ തെക്കു പടിഞ്ഞാറുള്ള അൽമാനദീതീരത്തുവച്ച് 1854 സെപ്റ്റംബർ 20-ന് ഫ്രാങ്കോ-ബ്രിട്ടീഷ് സഖ്യശക്തികളും റഷ്യയും തമ്മിൽ നടത്തിയ യുദ്ധം. ക്രിമിയൻയുദ്ധത്തിന്റെ ഭാഗമായാണ് ഈ യുദ്ധത്തെ കണക്കാക്കുന്നത്. കരിങ്കടലിലേക്കു പ്രവേശിക്കുന്ന അൽമാനദിയുടെ തെക്കേ കര അവസാനിക്കുന്നത് കുത്തനെയുള്ള ഒരിടുക്കിലാണ്. റഷ്യക്കാർ സഖ്യശക്തികളെ ചെറുക്കാൻ അലക്സാണ്ടർ മെൻഷിക്കോവ് രാജകുമാരന്റെ നേതൃത്വത്തിൽ ഈ ഇടുക്കിൽ താവളമടിച്ചു; ജനറൽ റാഗ്ലൻ പ്രഭുവിന്റെയും മാർഷൽ ആർമണ്ട് ദെ സെന്റ് ആർണോഡിന്റെയും നേതൃത്വത്തിലണിനിരന്ന ഫ്രഞ്ചു-തുർക്കി സൈന്യങ്ങൾ ഇടത്തെ കരയിലും നിലയുറപ്പിച്ചു. ബ്രിട്ടീഷ് സൈന്യം അതിന്റെ പിന്നിലായി നിന്നു. യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ എണ്ണത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. യുദ്ധത്തിൽ സഖ്യശക്തികൾ വിജയിച്ചു. റഷ്യക്കാർക്കാണ് കൂടുതൽ ആൾനാശമുണ്ടായത്. ബേൺടിന്റെയും ഹാംലിയുടെയും രേഖയനുസരിച്ചു റഷ്യക്കാർക്ക് 5,700 പേരും ബ്രിട്ടീഷുകാർക്ക് 2,000 പേരും ഫ്രഞ്ചുകാർക്ക് 1340 പേരും നഷ്ടപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. William Howard Russell, The British Expedition to the Crimea, Routledge & co. 1858. p. 154 "The English army present at the Alma, in round numbers as stated in the official returns, consisted of 27,000 men; the French, of 25,000; the Turks, of 6,000 men."
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൽമാ യുദ്ധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.