അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്
ദൃശ്യരൂപം
ചുരുക്കപ്പേര് | ആംപാസ്സ് |
---|---|
രൂപീകരണം | മേയ് 11, 1927 |
തരം | ചലച്ചിത്ര സംഘടന |
ആസ്ഥാനം | ബെവർലി ഹിൽസ്, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
Location |
|
അംഗത്വം | 6,687 |
പ്രസിഡന്റ് | ഷെറില് ബോണ് ഐസക്സ് |
വെബ്സൈറ്റ് | വെബ്സൈറ്റ് |
ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട കല, ശാസ്ത്രം, സാങ്കേതികത മുതലായവയുടെ ഉന്നമനത്തിനായി അമേരിക്കയിലെ ലോസ് ആഞ്ചലസിൽ രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് - നാണ് ഇതിന്റെ ഭരണനിർവഹണച്ചുമതല.
6000-ലത്തിൽ പരം ചലച്ചിത്രപ്രവർത്തകർ അംഗങ്ങളായുള്ള അക്കാഡമിയുടെ പ്രശസ്തി എല്ലാ വർഷവും ഈ സംഘടന നൽകിപ്പോരുന്ന ഓസ്ക്കാർ എന്നു വിളിപ്പേരുള്ള അക്കാഡമി അവാർഡുകളിലൂടെയാണ്. ഇതിനു പുറമേ വിദ്യാർത്ഥികളിലെ ചലച്ചിത്രപ്രതിഭകൾക്കായുള്ള സ്റ്റുഡന്റ്സ് അക്കാഡമി അവാർഡുകൾ, തിരക്കഥക്കുള്ള നിക്കോൾ ഫെലോഷിപ്പ് മുതലായവയും അക്കാഡമിയുടെ പ്രവർത്തനങ്ങളിൽ പെടുന്നു.